എല്ലാ പെണ്‍കുട്ടികളും നേരിടുന്ന ആ പ്രശ്നം എനിക്കുമുണ്ട്: നസ്രിയ

വലിയ നടിയായിട്ടും വിവാഹിതയായിട്ടും ഉമ്മയ്ക്ക് താനിപ്പോഴും കുട്ടിയെപോലെ ആണെന്ന നടി നസ്രിയ. കുട്ടിക്കളി മാറാത്തതിന് തനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ച് കിട്ടാറുണ്ടെന്നും മുടി വെട്ടുന്നതിനൊക്കെ വഴക്ക് പറയാറുണ്ടെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.

‘കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മ എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓര്‍മിപ്പിക്കാറുണ്ട്. ഞാന്‍ സീരിയസ് ആയാല്‍ ഭയങ്കര സീരിയസാണ്.’

‘കുട്ടിക്കളി മാറാത്തതിന് ഇപ്പോള്‍ വഴക്ക് ഒന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നമല്ലേ,’ എന്നും നസ്രിയ ചോദിക്കുന്നു.

നാലഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. സൂക്ഷമദര്‍ശിനി എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.