ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും മത്സരത്തിന് പോകരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്: സുരേഷ് ഗോപിയെ കുറിച്ച് ബൈജു സന്തോഷ്

മുകേഷ്, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ ബൈജു സന്തോഷ്. മുകേഷിന് ഇനി സീറ്റ് ലഭിക്കുമോ എന്നത് അറിയില്ലെന്നും തൃശൂരില്‍ സുരേഷ് ഗോപി ഇത്തവണ ജയിക്കുമെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്നും ബൈജു പറഞ്ഞു.

ക്യാന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ല. പുതിയ പിള്ളേര്‍ക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകള്‍ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്.

കേന്ദ്രത്തില്‍ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാല്‍ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതില്‍ യാതൊരു സംശയവുമില്ല.

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും ഒരു മത്സരത്തിന് പോകരുതെന്ന് ഒരിക്കല്‍ ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിരുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞപ്പോള്‍ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാര്‍ ഒരു സിനിമ നടന്‍ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.ബൈജു കൂട്ടിച്ചേര്‍ത്തു.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം