വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ചന്തുനാഥ്. ഇപ്പോവിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഇനി ഉത്തര’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ നേരിടാന്‍ താൻ പഠിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സിനിമാ ഇന്‍ഡസ്ട്രിയിലെ പരാജയങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഹിറ്റാകേണ്ടിയിരുന്ന എത്രയോ നല്ല സിനിമകള്‍ സക്‌സസഫുളായിട്ടില്ല. അയ്യോ ഇത് അന്ന് സക്‌സസ്ഫുള്ളായില്ലേ എന്ന് നമ്മള്‍ ആലോചിക്കാറുണ്ട്. ചില പരാജയങ്ങൾ വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയങ്ങളെ കൈകാര്യം ചെയ്യുന്നത് താന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ലാലേട്ടനില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ട് സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്. ഞങ്ങൾ പേഴ്‌സണലി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പരാജയങ്ങളെ ബോദര്‍ ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. പ്രൊഡ്യൂസേഴ്‌സിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകും. പക്ഷെ അദ്ദേഹത്തെ അത് പേഴ്‌സണലി ബാധിക്കില്ലെന്നും ചന്തുനാഥ് പറഞ്ഞു.
ന്നാ താന്‍ കേസ് കൊട് വളരെ നല്ല സിനിമയാണ്. പക്ഷെ പ്രൊമോഷന് വേണ്ടിയിറക്കിയ ആ ഡാന്‍സ് സീക്വന്‍സാണ് ആളുകളെ തിയേറ്ററിലെത്തിച്ചത്. ആ തിയേറ്റര്‍ സ്‌പേസില്‍ ഓഡിയന്‍സിനെ എത്തിച്ചാല്‍ മാത്രമല്ലേ ഇതൊരു നല്ല മൂവിയാണെന്ന് അവര്‍ക്ക് മനസിലാകൂ. പക്ഷെ എത്തിക്കുക എന്നുള്ളത് ആ സിനിമയുടെ ടീമിന്റെ ഡ്യൂട്ടിയാണ്. അത് നമ്മള്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.