അടുത്തിടെ നടന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും ഇതേപറ്റി പുസ്തകമെഴുതുമെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ശ്രീനിവാസന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്.ഇപ്പോള്‍, ശ്രീനിവാസനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
സന്തോഷ് പൊയ്കയില്‍ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതില്‍ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോള്‍ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാള്‍ പറഞ്ഞു.
കഥ പറയുമ്പോള്‍ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിര്‍മ്മിച്ച് അത് കുചേലനാക്കാന്‍ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസന്‍ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചന്‍ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങള്‍ പ്രതിപ്പട്ടികയിലായത്.
മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങള്‍ കഴിഞ്ഞ് പോവുന്നത്.
ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുള്‍പ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെ കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകര്‍ത്ത കഥകളുണ്ട്. മോഹന്‍ലാലിന്റെ കാപട്യങ്ങളെ കുറിച്ചൊരു പുസ്തകം ശ്രീനിവാസൻ എഴുതുകയാണെങ്കില്‍ ശ്രീനിവാസന്റെ കാപട്യങ്ങളെ കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം.’