എന്റെ ശബ്ദം നഷ്ടപ്പെട്ടു, വോയിസ് റസ്റ്റിലാണ്: ഹരീഷ് ശിവരാമകൃഷ്ണന്‍

തന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തനിക്ക് ഇപ്പോള്‍ ശബ്ദമില്ലെന്നും താന്‍ വോയിസ് റെസ്റ്റിലാണ് എന്നുമാണ് ഹരീഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

”ശബ്ദം ഇല്ലാത്ത ഞാന്‍ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തേക്ക് വോയിസ് റെസ്റ്റില്‍” എന്നാണ് ഹരീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ ഗായകന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കമന്റുകളുമായി ആരാധകരുമെത്തി.

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ വിദേശത്തായിരുന്നു. കോവിഡ് കാലത്തെ ഹരീഷിന്റെ ആദ്യ വിദേശ പരിപാടി ദുബായ് എക്‌സ്‌പോയില്‍ ആയിരുന്നു. എവര്‍ഗ്രീന്‍ സിനിമാ ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍.

കാര്‍ഡിയാക് അറസ്റ്റിനെ അതിജീവിച്ച് നെഞ്ചില്‍ പേസ്‌മേക്കറുമായാണ് ജീവിക്കുന്നതെന്ന് ഗായകന്‍ തുറന്നു പറഞ്ഞിരുന്നു. ലോകഹൃദയ ദിനത്തില്‍ ആയിരുന്നു ഹൃദ്രോഗത്തെ അതിജീവിച്ച കഥ ഗായകന്‍ പങ്കുവച്ചത്. രോഗം ഒന്നിന്റെയും അവസാനമല്ല എന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍