കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ജീവിതത്തിൽ സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം: ശ്വേത മേനോൻ

അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ശ്വേത മേനോൻ. അത്തരത്തിൽ ശ്വേത മേനോന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. ചിത്രത്തിനായി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത ശ്വേതയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അതിനെയൊന്നും ശ്വേത മേനോൻ വക വെച്ചിരുന്നില്ല.

ഇപ്പോഴിതാ തന്റെ  ഭർത്താവായ ശ്രീവത്സൻ മേനോനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്വേത മേനോൻ.

“കല്ല്യാണത്തിന് മുൻപ് ഞാനായിരുന്നു കൂടുതൽ റൊമാന്റിക് ആയി സംസാരിച്ചിരുന്നത്. കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. ഞാൻ ശ്രീയെ വിളിക്കുന്നത് കണ്ണാ എന്നും. അമ്മു കണ്ണന്റെ എന്താണെന്ന് ചോദിക്കുമ്പോൾ ശ്രീ പറയും മുത്താണെന്ന്. കണ്ണൻ അമ്മുവിന്റെ എന്താണെന്ന് ചോദിക്കുമ്പോൾ പണ്ടൊക്കെ കണ്മണി എന്ന് പറയുമായിരുന്നു. ഇപ്പോ ഒന്നും പറയുന്നില്ല. ഞാൻ ഇത് എപ്പോഴും പറയുന്ന കാര്യമായത് കൊണ്ട് പുള്ളിക്ക് പ്രത്യേകിച്ച് പുതുമയൊന്നുമില്ല.

കൂടാതെ ജീവിതത്തിൽ സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും വലിയൊരു അനുഗ്രഹം. കല്ല്യാണം കഴിച്ചു കഴിഞ്ഞാലും അതൊരു ഭാരമായി എടുക്കാതെ സിംഗിൾ ആണെന്ന ഫീൽ എപ്പോഴും വെക്കണം.” സ്റ്റാർ മാജിക്കിലായിരുന്നു ശ്വേത മേനോൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2021 ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക് കോഫി’ എന്ന ചിത്രമാണ് ശ്വേത മേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ടെലിവിഷൻ രംഗത്തെ നിരവധി പരിപാടികളിലൂടെയും സജീവമാണ് ഇപ്പോൾ ശ്വേത മേനോൻ

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?