പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് ഞാന്‍, അന്ന് അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു: പ്രിയ വാര്യര്‍

പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താനെന്ന് പ്രിയ വാര്യര്‍. ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ തനിക്ക് സമയം കിട്ടിയിട്ടില്ല എന്നാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ പറയുന്നത്.

ഒമര്‍ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ ആണ് പ്രിയ വാര്യരുടെ ആദ്യ ചിത്രം. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം എത്തിയതോടെ താരം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും നടി ഇരയാവുകയായിരുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഫോര്‍ ഇയേര്‍സ്’ എന്ന സിനിമയുമായാണ് പ്രിയ എത്തുന്നത്. പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താന്‍ എന്നത് 200 ശതമാനവും ശരിയാണ്. തന്നെയോ തന്റെ വര്‍ക്കിനോയോ മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചിട്ടില്ല.

ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. അന്ന് ശ്രദ്ധ നേടിയത് തന്റെ കഴിവ് കാരണമാണെന്ന് വിശ്വസിക്കുന്നില്ല. അതൊരു ഭാഗ്യം ആയിരുന്നു. കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ തനിക്ക് സമയം കിട്ടിയിട്ടില്ല.

കാരണം ഹൈപ്പ് പ്രോസസ് ചെയ്ത് വരുമ്പോഴേക്കാണ് പെട്ടെന്ന് നെഗറ്റിവിറ്റിയും ഹേറ്റ് കമന്റ്‌സും വന്നു തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് തന്നോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതായി തോന്നുന്നു. അഭിമുഖങ്ങളും മറ്റും ആളുകള്‍ കാണുകയും തന്നെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.

നല്ല സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടം. വലിയ സിനിമകളുടെ ചെറിയ ഭാഗം ആവാന്‍ പറ്റുന്നതും വളരെ നല്ലതാണ്. എല്ലാ സിനിമയും ഓരോ പാഠമാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കഴിവ് തെളിയിക്കാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് പ്രിയ വാര്യര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം