കണ്ണില്‍ നിന്നും രക്തം വന്നിരുന്നു, അതൊന്നും ആരും മനസിലാക്കുന്നില്ല... സത്യമായിട്ടും ഞാന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല: ബാല

അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. ‘ഷെഫീക്കിന്റെ സന്തോഷം സിനിമയില്‍ തനിക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാലയ്ക്ക് 2 ലക്ഷം രൂപ കൊടുത്തു എന്നതിന്റെ തെളിവുകളുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു.

രണ്ട് ലക്ഷം നല്‍കിയത് തന്റെ അസിസ്റ്റന്റുകള്‍ക്കാണ് എന്ന് പറഞ്ഞ് ബാലയും എത്തിയിരുന്നു. താന്‍ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണ് എന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബാല. താന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടുവെന്നും അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും താരം പറയുന്നുണ്ട്.

”ഞാന്‍ ചെന്നൈയ്ക്ക് പോവുകയാണ്. പലരും കേട്ടിട്ടും കേള്‍ക്കാത്തവരെ പോലെ ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചര്‍ച്ച നടന്നിരുന്നു. നികേഷ് അതില്‍ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. കേട്ട കാര്യങ്ങള്‍ പിന്നേയും ചെവിയില്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ ട്രോള്‍ കാണാന്‍ എലിസബത്ത് സമ്മതിക്കുന്നില്ല.”

”സ്ട്രസ് കൂടുമെന്നാണ് അവള്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോയും ബാലയും കഞ്ചാവ് അടിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കേട്ടു. സത്യമായിട്ടും ഞാന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. ദൈവത്തെ പിടിച്ച് സത്യം ചെയ്യുന്നു. നേരത്തെ തന്നെ ഉത്തരം ഉണ്ടാക്കി വച്ചിട്ടാണ് പലരും ചോദ്യം ചോദിക്കുന്നത്.”

”കൂളിംഗ് ഗ്ലാസിനെ കുറിച്ച് വരെ പലരും കളിയാക്കി സംസാരിക്കുന്നുണ്ട്. ഷൂട്ടിനിടെ പരിക്ക് പറ്റി കണ്ണില്‍ നിന്നും രക്തം വന്നിരുന്നു. അതൊന്നും ആരും മനസിലാക്കുന്നില്ല. ഉണ്ണി മുകുന്ദന്‍ എന്നെ ചതിച്ചു. അതില്‍ നിന്നും ഒരു വാക്ക് പോലും ഞാന്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. 56 പടം കഴിഞ്ഞ ഒരു നടന് രണ്ട് ലക്ഷമാണോ സാലറി കൊടുക്കേണ്ടത്?.”

”അതില്‍ നിന്ന് തന്നെ ഉണ്ണി പറഞ്ഞത് കള്ളമാണെന്ന് മനസിലാക്കിക്കൂടെ. സണ്‍ പിക്‌ചേഴ്‌സ് ഒരു ദിവസത്തിന് മൂന്ന് ലക്ഷമാണ് എനിക്ക് തന്നിരുന്നത്. പതിനായിരമാണ് എന്റെ ദിവസക്കൂലി എന്നത് എന്നെ താഴ്ത്താന്‍ മനപൂര്‍വം അവര്‍ പറഞ്ഞതാണ്” എന്നാണ് ബാല പറയുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്