മറഡോണയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ടായ അതേ ഫീല്‍ വിജയ് സാറിന് കൈ കൊടുത്തപ്പോഴും ഉണ്ടായി: ബിഗില്‍ മാസ്സാണെന്ന് ഐ.എം വിജയന്‍

ദളപതി വിജയ്യെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിനായി ഏരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്‌ബോള്‍ താരവും നടനുമായ ഐ.എം വിജയനും എത്തുന്നുണ്ട്. ബിഗില്‍ മാസ്സാണെന്നാണ് വിജയന്‍ പറയുന്നത്. ബ

“ബിഗില്‍ മാസ്സാണ്, വിജയ് സാര്‍ വേറെ ലെവലാണ്. വിജയ് സാറിനെ കണ്ടപ്പോള്‍ ഞാന്‍ ഫുട്‌ബോള്‍ താരമാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു. അപ്പോള്‍ എന്നെ അറിയാമെന്നും കേട്ടിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന് ഏറെ നന്ദിയുണ്ടെന്നും വിജയ് സാര്‍ പറഞ്ഞു. മറഡോണയെ നേരില്‍ കണ്ട അനുഭവമായിരുന്നു എനിക്ക് വിജയ് സാറിനെ കണ്ടപ്പോഴും. മറഡോണയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ടായ അതേ ഫീല്‍ വിജയ് സാറിന് കൈ കൊടുത്തപ്പോഴും ഉണ്ടായി”. ഒരു അഭിമുഖത്തില്‍ വിജയന്‍ പറഞ്ഞു.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. വിജയിയുടെ 63 മത് ചിത്രമാണിത്. ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം എ.ജി.എസ് എന്റര്‍ടെയ്‌മെന്റ്. ചിത്രം കേരളത്തില്‍ പ്രദര്‍നത്തിനെത്തിക്കുക പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയ്മസും ചേര്‍ന്നാണ്.

Latest Stories

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള