അങ്ങനൊരു ചോദ്യം ലാലേട്ടന്‍ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല.. 17-18 റീടേക്ക് വരെ അദ്ദേഹത്തെ കൊണ്ട് ഞാന്‍ ചെയ്യിക്കാറുണ്ട്: പൃഥ്വിരാജ്

എത്ര തവണ റീടേക്ക് വിളിച്ചാലും എന്തിന് എന്ന് തിരിച്ചു ചോദിക്കാത്ത താരമാണ് മോഹന്‍ലാല്‍ എന്ന് പൃഥ്വിരാജ്. ‘ആടുജീവിതം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്. ‘എമ്പുരാന്‍’ സിനിമയുടെ അപ്‌ഡേറ്റ് ആയിരുന്നു അവതാരക ചോദിച്ചത്.

രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന സിനിമയാണ് ‘ലൂസിഫര്‍ 2’ എന്ന് അവതാരക പറഞ്ഞപ്പോള്‍, താരം അത് തിരുത്തി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നില്ല എന്ന് പറയുന്നുണ്ട്. പിന്നാലെയാണ് മോഹന്‍ലാലിന്റെ ഡെഡിക്കേഷനെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ”ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.”

”ഒരു സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞാല്‍ തന്റെ കഥാപാത്രത്തിന് എന്തൊക്കെ വേണമെന്ന് അദ്ദേഹത്തിന് മനസിലാകും. എങ്കിലും അദ്ദേഹം എപ്പോഴും എന്റെടുത്ത് വന്ന് ‘സര്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?’ എന്ന് ചോദിക്കും. ഷൂട്ടിംഗിന് മുമ്പ് സെറ്റില്‍ വെറുതെയിരുന്ന് സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ മോനെ എന്ന് വിളിക്കും.”

”പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ അദ്ദേഹം മാറും. ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്ന് അദ്ദേഹം ചോദിക്കും. ചില ഷോട്ടുകളില്‍ 17-18 റീടേക്ക് വരെ ലാലേട്ടനെ കൊണ്ട് ഞാന്‍ ചെയ്യിക്കാറുണ്ട്. പക്ഷെ ഇതുവരെ അത് എന്തിനാണ് എന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചിട്ടില്ല. എന്തിനാണ് ഇത് വീണ്ടും എടുക്കുന്നത് എന്ന് ചോദിച്ചിട്ടില്ല.”

”ഒരു ടേക്ക് കൂടി പോകാമെന്ന് പറയുമ്പോള്‍, ഓകെ സാര്‍ എന്ന് പറഞ്ഞ് ചെയ്യും. ലാലേട്ടന്റെ ആ ഗുണം എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ്. ഒരു അഭിനേതാവ് മറ്റൊരാളുടെ വിഷന്‍ അയാള്‍ ആവശ്യപ്പെടുന്നതു പോലെ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹത്തിന് അറിയാം” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്