ചാന്തുപൊട്ടിലെ ആ കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടതാണ്, അതിന് മുമ്പും ശേഷവും എനിക്ക് സിനിമകള്‍ ഉണ്ടായിരുന്നില്ല: സൈജു കുറുപ്പ്

തനിക്ക് നഷ്ടപ്പെട്ട സിനിമകളെ കുറിച്ച് പറഞ്ഞ് നടന്‍ സൈജു കുറുപ്പ്. പൃഥ്വിരാജ് ചിത്രം സിറ്റി ഓഫ് ഗോഡ്, ദിലീപിന്റെ ചാന്ത്‌പൊട്ട്, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചാണ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൈജു പറയുന്നത്.

നല്ല കഥാപാത്രങ്ങള്‍ കൈയ്യില്‍ പോയാല്‍ ഭയങ്കര സങ്കടമാണ്. തനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്തിരുന്നു. പിന്നീട് രാജീവ് പിള്ളയാണ് അത് ചെയ്തത്. അത് തനിക്ക് ഭയങ്കര വിഷമമായതാണ്.

അതുപോലെ ദിലീപിന്റെ ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് തന്നെ കാസ്റ്റ് ചെയ്തിരുന്നു. അതും നഷ്ടപ്പെട്ടത് ഭയങ്കര വേദനയുണ്ടാക്കി. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ സുധീര്‍ കരമന ചെയ്ത വേഷം തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ്.

ആര്‍ക്കറയാം സിനിമയില്‍ ഷറഫുദ്ദീന്‍ ചെയ്ത വേഷം, ഒക്കെ തനിക്ക് നഷ്ടപ്പെട്ടതാണ്. എല്ലാം ഡേറ്റിന്റെ പ്രശ്നം കാരണം പോയതാണ്. സിറ്റി ഓഫ് ഗോഡിന്റെ സമയത്ത് തനിക്ക് ഡേറ്റോട് ഡേറ്റ് ആയിരുന്നു. സിറ്റി ഓഫ് ഗോഡിന്റെ ഓഫര്‍ വരുന്നതിന് ഒരാഴ്ച മുമ്പാണ് താന്‍ മറ്റൊരു പടം കമ്മിറ്റ് ചെയ്യുന്നത്.

അതിന് മുമ്പും ശേഷവും തനിക്ക് സിനിമകള്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ നിന്ന് പോവുമ്പോള്‍ വളരെ വിഷമമാണെന്നും സൈജു കുറുപ്പ് പറയുന്നു. സംവിധായകരോട് ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ടെന്നും സൈജു വ്യക്തമാക്കി.

Latest Stories

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍

വീണ്ടും സഞ്ജു സാംസണ് പണി കൊടുത്ത് ബിസിസിഐ; ഫോമിൽ ആയിട്ടും ചതി തുടരുന്നത് എന്തിനെന്ന് ആരാധകർ; സംഭവം ഇങ്ങനെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം