ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ജോണ്‍പോളിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല; വിയോഗം അപ്രതീക്ഷിതം: ഇന്നസെന്റ്

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിന്റെ വിയോഗത്തില്‍ അനുശോചന മറിയിച്ച് നടന്‍ ഇന്നസെന്റ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തിനെയും, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാള സിനിമയില്‍ ഇത്രയധികം തിരക്കഥ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് ജോണ്‍ പോള്‍ തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതല്‍ക്കേ ഞങ്ങള്‍ പരിചിതരാണെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ ജോണ്‍ പോളിന്റെ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ജോണ്‍ പോളിലൂടെ സിനിമയില്‍ തനിക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഈ അവസരത്തില്‍ ഓര്‍ത്തെടുത്തു.

നാല് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തൃശൂരില്‍ വച്ചാണ് ജോണ്‍ പോളിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ഒരു സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കു വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ച. ഞാനും എന്റെ സഹനിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ മോഹനും ജോണ്‍ പോളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം ‘വിടപറയും മുന്‍പേ’ എന്ന ചിത്രം പിറന്നു. ആ സിനിമ നൂറ് ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തി.

‘കാതോടു കാതോരം’ എന്ന സിനിമയില്‍ കപ്യാരുടെ വേഷം അവതരിപ്പിച്ചത് ജോണ്‍ പോളിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ആ കഥാപാത്രത്തെ എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഇന്നസെന്റ് പറഞ്ഞു. ജോണ്‍ പോള്‍ രചിച്ച് ഭരതന്‍ സംവിധാനം ചെയ്ത ‘കേളി’യില്‍ തനിക്ക് അവസരം കിട്ടിയെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.  കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.  ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു.  കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

Latest Stories

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം