60 വയസ് കഴിഞ്ഞ ഞാൻ അത് ചെയ്യുന്നുണ്ട്, പിന്നെ നിനക്കെന്താണ് പറ്റാത്തത്; മമ്മൂക്ക അന്ന് ചീത്ത വിളിച്ചു : ഗണപതി

മമ്മൂട്ടിയും പ്രിയാമണിയും പ്രധാനവേഷങ്ങളിൽ എത്തിയ ‘പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്’ എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ബാലതാരമായി എത്തിയ നടൻ ഗണപതിയുടേത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പാങ്കുവയ്കുകയാണ് ഗണപതി. താൻ ഡയലോഗുകൾ കാണാപാഠം പഠിച്ചു തുടങ്ങിയത് മമ്മൂട്ടി വഴക്ക് പറഞ്ഞതിന് ശേഷമാണ് എന്നാണ് ഗണപതി പറഞ്ഞത്.

നടി ആനിയുമായി മുമ്പൊരിക്കൽ നടത്തിയ അഭിമുഖത്തിലാണ് ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ ​നടൻ പങ്കുവെച്ചത്. പണ്ട് ‍ഞാൻ മാധവം എന്ന് പേരുള്ള സീരിയലൊക്കെ ചെയ്തിട്ടുണ്ട്. തമ്പി സാറിന്റെ സീരിയലുകളിലും ചെറുപ്പത്തിൽ ചെയ്തിട്ടുണ്ട്. പണ്ട് പ്രോമിറ്റിങ്ങിന്റെ ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു. കാരണം പ്രോംപ്റ്റ് ചെയ്താലേ പറയാൻ പറ്റുവെന്ന സ്ഥിതിയായിരുന്നു. അത് മാറിയത് പ്രാഞ്ചിയേട്ടന് ശേഷമാണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച്ചിട്ടുണ്ടായിരുന്നു. ആ അടൈമിൽ പുള്ളി എന്നോട് പറഞ്ഞു, 60 വയസ് കഴിഞ്ഞ ഞാൻ ഇവിടെ കാണാപാഠം പഠിച്ചിട്ട് പറയുന്നുണ്ട്. പിന്നെ നിനക്കെന്താണ് പറയാൻ പറ്റാത്തത് എന്ന്. ഇപ്പോൾ ഡയലോ​ഗ് പ്രോംപ്റ്റ് ചെയ്ത് തന്നാൽ പറയാൻ പറ്റാത്ത അവസ്ഥയാണ്. ഡയലോ​​ഗ് മനപാഠം പഠിച്ച് കഴിഞ്ഞാൽ ഇംപ്രവൈസ് ചെയ്യാൻ പറ്റും. കണ്ടന്റ് കറക്ടായാൽ മതി. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും കുഴപ്പമില്ലെന്നാണ് നടൻ പറഞ്ഞത്.

Read more