മണിരത്‌നം സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് സുഹാസിനി മണിരത്‌നം വെളിപ്പെടുത്തി. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹാസി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എല്ലാ സിനിമയും മണിയുടെ കുട്ടികള്‍ തന്നെയാണ്. അതിപ്പോള്‍ അധികം വിജയികാത്ത, അഭിനന്ദിക്കപ്പെടാത്ത സിനിമയാണെങ്കിലും എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാലും വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നായകന്‍ സിനിമയാണ്. കാരണം അതില്‍ മണിയുടെയും എന്റെ അമ്മാവന്‍ കമല്‍ഹാസസന്റെയും പരിശ്രമവും പ്രാവീണ്യവുമുണ്ട്. അതുകൊണ്ട് വൈകാരികമായി കൂടുതല്‍ ഇഷ്ടം ആ സിനിമയോടാണ്.
പൊന്നിയിന്‍ സെല്‍വനാണ് മറ്റൊരു പ്രിയ സിനിമ. കാരണം പൊന്നിയിന്‍ സെല്‍വന്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പ്രൊജക്ടായിരിക്കുമെന്നും പ്രേക്ഷകര്‍ അത് കാണുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും ഞാന്‍ കരുതി. പക്ഷേ മണി മുന്നോട്ട് പോയി.
കഴിഞ്ഞ മുപ്പത് വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മണി പരിശ്രമിച്ചു. അത് അദ്ദേഹത്തിന്റെ പാഷന്‍ ആയിരുന്നു. ഒരു ചരിത്ര സിനിമ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന എന്റെ പ്രവചനം തെറ്റി. തഗ് ലൈഫ് പുറത്തിറങ്ങുമ്പോഴും അത് എനിക്ക് പ്രിയപ്പെട്ടത് ആകുമെന്ന് ഉറപ്പുണ്ട്.