ടിവി കമ്പനിക്കാര് പറ്റിക്കുകയാണെന്ന് വിചാരിച്ചാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്; ടിവി അളന്നതിനെ കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

നടന്‍ ബിനീഷ് ബാസ്റ്റിന്‍ തന്റെ ടിവി അളന്നുനോക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 55 ഇഞ്ച് ടിവി വാങ്ങിയിട്ട് അളന്ന് നോക്കിയപ്പോള്‍ 45 ഇഞ്ച് മാത്രമേ ഉള്ളൂവെന്നായിരുന്നു ആ വീഡിയോയില്‍ ബിനീഷിന്റെ പരാതി. ബിനീഷിന്റെ ഈ പരാമര്‍ശം നിരവധി ട്രോളുകള്‍ക്കാണ് കാരണമായത്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘ഞാന്‍ ടിവി വാങ്ങിയപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു, കാരണം ഞാന്‍ ടിവി അളന്ന് നോക്കിയ ആളാണ്. കേരളത്തിലെ എല്ലാ ട്രോളന്‍മാരും എന്നെ ട്രോളി. പക്ഷേ, ആ ട്രോളുകള്‍ സമൂഹത്തിനൊരു മെസേജ് കൂടിയായിരുന്നു. ടിവി ഇഞ്ച് കണക്കിനാണ് അളക്കേണ്ടത് എന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ അത് ടേപ്പുകൊണ്ട് അളന്നപ്പോഴാണ് പലരും ഇതിങ്ങനെയല്ല, അങ്ങനെയാണ് അളക്കേണ്ടതെന്ന് മനസിലാക്കിയത്. ഞാന്‍ അറിവില്ലായ്മകൊണ്ട് ചെയ്തതാണ്. ഞാന്‍ ഒരു മേസനായിരുന്നു. എപ്പോഴും ടേപ്പുകൊണ്ട് വട്ടവും നീളവുമൊക്കെ അളക്കുന്ന ആളാണ്. ബിനീഷ് പറഞ്ഞു.

’54 ഇഞ്ചിന്റെ ടിവിയാണ് വാങ്ങിയത്. ഒറ്റ നോട്ടത്തില്‍ 54 ഇഞ്ചുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. അങ്ങനെ ഞാന്‍ ടേപ്പെടുത്ത് അളന്ന് നോക്കിയപ്പോള്‍ അത്രയുമില്ല, 49 ഇഞ്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആള്‍ക്കാരെയൊക്കെ ഒന്ന് അറിയിച്ച് കളയാമെന്ന് ഞാനും കരുതി. ടിവി കമ്പനിക്കാര് പറ്റിക്കുകയാണെന്ന് വിചാരിച്ചാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്.

അതുവരെയും കിട്ടാത്ത റീച്ചായിരുന്നു ആ വീഡിയോക്ക്. എന്റെ വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊന്നും ടിവി എങ്ങനെയാണ് അളക്കേണ്ടതെന്ന് അറിയില്ലായിരുന്നു. കോണോട് കോണ്‍ ആണ് ടിവി അളക്കേണ്ടതെന്ന് ഞാന്‍ അങ്ങനെയാണ് അറിയുന്നത്’, ബിനീഷ് പറഞ്ഞു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!