ഡാര്‍ക്ക് സര്‍ക്കിള്‍സ് വേണം, കരഞ്ഞ ലുക്ക് വേണം എന്നൊക്കെ പറയും.. മേക്കപ്പിന്റെ കാര്യം പറഞ്ഞ് ഞാന്‍ ലൊക്കേഷനില്‍ വഴക്കുണ്ടാക്കും: അനുശ്രീ

മേക്കപ്പിന്റെ കാര്യം പറഞ്ഞ് ലൊക്കേഷനുകളില്‍ വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി അനുശ്രീ. അങ്ങനെ പല സിനിമകളിലും താന്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചിട്ടുണ്ട് എന്നാണ് അനുശ്രീ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇപ്പോഴാണ് സിനിമയില്‍ മേക്കപ്പ് ചെയ്തു തുടങ്ങിയത് എന്നാണ് അനുശ്രീ പറയുന്നത്.

സൗന്ദര്യം കുറച്ചൂടി സംരക്ഷിക്കണം ഒന്നൊക്കെ സിനിമയില്‍ വന്നതിന് ശേഷമാണ് മനസിലാക്കുന്നത്. എന്നാല്‍ പിന്നീട് തോന്നി സിനിമയില്‍ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലത്. കരിയര്‍ തുടങ്ങി കുറച്ച് വര്‍ഷത്തിന് ശേഷം അഭിനയിച്ച സിനിമകളില്‍ മേക്കപ്പ് ഇടാതെയാണ് വന്നത്.

ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമയിലൊന്നും മേക്കപ്പ് ചെയ്തിട്ടില്ല. ലൊക്കേഷനില്‍ ഞാന്‍ എപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്. രാവിലെ ഒരു സീന്‍ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും.

പെട്ടെന്ന് ഇവര്‍ പറയും മേക്കപ്പ് മാറ്റാന്‍, ഡാര്‍ക്ക് സര്‍ക്കിള്‍സ്, കരഞ്ഞ് ക്ഷീണിച്ച ലുക്ക് വേണം എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയും രാവിലെ നമ്മള്‍ പുറത്തു പോകുമ്പോള്‍ അറിയുന്നില്ലല്ലോ ഇവര്‍ മരിക്കുമെന്ന്, പിന്നെങ്ങനെയാണ് തിരിച്ച് വരുമ്പോഴേക്കും അണ്ടര്‍ ഐ ഒക്കെ ഡാര്‍ക്കാകുന്നത് എന്ന്.

ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി വഴക്കുണ്ടാകുന്ന കാര്യമാണ്. അതിന് ശേഷം പലപ്പോഴും അവരോട് തനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ശരിക്കും നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

താന്‍ ചെയ്യുന്നത് കൂടുതലും നാടന്‍ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക് കൂടിയാല്‍ തന്നെ അത് മാറ്റിക്കോളാന്‍ പറയും. ഓരോ സീന്‍ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. താനതില്‍ കംഫര്‍ട്ടാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി എത്തിയതിന് ശേഷം മേക്കപ്പ് ചെയ്യാന്‍ തുടങ്ങി എന്നാണ് അനുശ്രീ പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍