'പൊൻമാൻ ഫഹദിനെ വെച്ച് ചെയ്യാൻ വിചാരിച്ചിരുന്ന സിനിമ, ബ്രൂണോ എന്ന കഥാപാത്രം ചെയ്യുമെന്ന് വിചാരിച്ചില്ല'; ആനന്ദ് മന്മഥൻ

ബേസിൽ ജോസഫിനെ നായകനാക്കി ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്‌പദമാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്‌ത ചിത്രമാണ് പൊൻമാൻ. ഒടിടിയിൽ അടക്കം വലിയ ചർച്ചയായി തീർന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആനന്ദ് മന്മഥൻ.

റിപ്പോർട്ടർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് മന്മഥൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ചിത്രത്തിൽ നടൻ ആനന്ദ് മന്മഥനും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബ്രൂണോ എന്നായിരുന്നു നടന്റെ കഥാപാത്രത്തിന്റെ പേര്. എന്നാൽ ആ കഥാപാത്രം തന്നിലേക്ക് വന്നു ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നാണ് ആനന്ദ് മന്മഥൻ പറയുന്നത്.

‘ഞാൻ നാലഞ്ച് ചെറുപ്പക്കാർ വായിക്കുന്നത് കൊവിഡ് സമയത്താണ്. ഇന്ദുഗോപൻ ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ എപ്പോഴും സിനിമാറ്റിക് ആയി മനസ്സിൽ കാണാൻ കഴിയുമല്ലോ. അജേഷ് ആകാൻ പറ്റില്ല. അതുപോലെ മരിയാനോയെ മല പോലൊരു മനുഷ്യൻ എന്നാണല്ലോ ഡിഫൈൻ ചെയ്തിരിക്കുന്നത്. ബ്രൂണോയും രസകരമായ കഥാപാത്രമാണ് എന്ന് തോന്നി. അന്ന് അവരുടെ ചിന്ത ഫഹദ് ഫാസിലിനെ വെച്ച് ചെയ്യാനായിരുന്നു. അന്ന് അത് ഷൈൻ ടോം ചാക്കോയോ മറ്റും ചെയ്യുമായിരിക്കും എന്ന് കരുതി അത് ഷെൽഫിൽ വെച്ച് മടക്കി. 2024ൽ കറങ്ങി തിരിഞ്ഞ് അത് എന്നിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,’ എന്ന് ആനന്ദ് മന്മഥൻ പറഞ്ഞു.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്