'ലിയോ'യിലെ ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.. : ലോകേഷ് കനകരാജ്

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. അവസാനം സംവിധാനം ചെയ്ത ചിത്രമായ ‘ലിയോ’ ബോക്സ്ഓഫീസ് കളക്ഷനുകൾ എല്ലാം തൂത്തുവാരിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന എല്ലാ ലോകേഷ് ചിത്രങ്ങളും വമ്പൻ കളക്ഷൻ തന്നെയാണ് ലക്ഷ്യമിടുന്നത്.

രജനികാന്തിനെ നായകനാക്കി ‘തലൈവർ 171’ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടി.ജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യ’യുടെ ചിത്രീകരണം പൂർത്തിയായാലുടനെ തലൈവർ 171 ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനികാന്തിനെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലിയോയിൽ സംഭവിച്ച തെറ്റ് തന്റെ പുതിയ ചിത്രത്തിൽ ആവർത്തിക്കില്ലെന്നാണ് ലോകേഷ് പറയുന്നത്.

“രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് പരിമിതമായ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാൻ ഇത് സമ്മർദ്ദം ചെലുത്തും. ഇത് നന്നായി ചെയ്യാൻ എനിക്ക് കുറച്ച് സമയം വേണം.

ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമർശനം ലഭിച്ചു, ഞാൻ അത് കണക്കിലെടുക്കുന്നു. ഭാവിയിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാൻ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.” എന്നാണ് ലോകേഷ് കനകരാജ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?