ഞാന്‍ ചാന്‍സ് ചോദിച്ചില്ല, ഞാനാണ് പൂങ്കുഴലി എന്ന് പോയി പറയുകയായിരുന്നു.. ആ സിനിമയ്ക്ക് സംഭവിച്ചത്..: രോഹിണി

തമിഴില്‍ പുതിയ റെക്കോര്‍ഡുകളാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒ.ടി.ടിയിലും എത്തിക്കഴിഞ്ഞു. പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്ന് പറയുകയാണ് നടി രോഹിണി.

കുറേ പ്രാവശ്യം ആ സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ട്. കമല്‍ സര്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോഴേക്കും താന്‍ നോവല്‍ വായിച്ചിരുന്നു. പൂങ്കുഴലി കഥാപാത്രത്തെ വളരെ ഇഷ്ടപ്പെട്ടു. ഒരു ഫിലിം മേക്കറുടെ അടുത്ത് പോയി താന്‍ ഈ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നത് ആദ്യത്തെ പ്രാവശ്യമാണ്.

സാറിനോട് താന്‍ മീറ്റ് ചെയ്യണം എന്ന് പറഞ്ഞ്, ഉച്ച ഭക്ഷണ സമയത്ത് എവിഎമ്മില്‍ കാണാന്‍ പോയി. പൊന്നിയില്‍ സെല്‍വന്‍ സര്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു. താനാണ് പൂങ്കുഴലി എന്ന് പറഞ്ഞു. താന്‍ ചാന്‍സല്ല ചോദിച്ചത്. താന്‍ തീരുമാനിച്ച് താനാണ് പൂങ്കുഴലി എന്ന് പറയുകയായിരുന്നു.

അപ്പോള്‍ സര്‍ ചിരിച്ചു. പക്ഷെ അത് ഡ്രോപ്പ് ആയി. അതിന് ശേഷം ഇത്രയും കാലം കഴിഞ്ഞപ്പോഴാണ് മണി സാറിന്റെ ഡയറക്ഷനില്‍ സിനിമ വന്നത്. അതില്‍ വളരെ സന്തോഷമുണ്ട്. കാരണം നേരത്തെ പല തവണ പ്രഖ്യാപിച്ചിട്ടും നടന്നിരുന്നില്ല. ബഡ്ജറ്റ് കിട്ടിയിരുന്നില്ല. വലിയ കഥയാണത്.

ഇപ്പോള്‍ തന്നെ സിനിമ നോക്കുമ്പോള്‍ വേഗത്തില്‍ കഥ പറയുന്ന പോലെ തോന്നും. എന്തുകൊണ്ടെന്നാല്‍ അത്രയ്ക്ക് ഉണ്ട്. മൂന്ന് ഭാഗം ചെയ്‌തെങ്കിലെന്ന് തനിക്ക് തോന്നാറുണ്ട്. അല്ലെങ്കില്‍ സീരീസ് പോലെ ചെയ്തിരുന്നെങ്കില്‍ പൂങ്കുഴലി പോലൊരു കഥാപാത്രത്തിന് സ്‌പേസ് കിട്ടിയേനെ എന്നാണ് രോഹിണി പറയുന്നത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ