ശക്തമായ ഒരു ഡോണ്‍ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്: രേവതി

ജ്യോതിക നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്‌പോട്ട്. രേവതിയും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ജ്യോതിക പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രം ആക്ഷന്‍-കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തനിക്കൊരു ശ്കതമായ ഡോണ്‍ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് രേവതി.

“150 സിനിമകളെങ്കിലും കുറഞ്ഞത് ഞാന്‍ ചെയ്തിട്ടുണ്ടാവും.സത്യത്തില്‍, ഒരു ശക്തമായ ഡോണ്‍ കഥാപാത്രത്തെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. “പുതുമൈ പെണ്ണി”ല്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 17 വയസ്സാണ് പ്രായം. അഭിനയത്തെക്കുറിച്ചോ സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ചോ എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, കൂടുതല്‍ പക്വത വന്നു. കഥാപാത്രത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ സംവിധായകരും എന്നെ സമീപിക്കുന്നത് അമ്മ വേഷങ്ങള്‍ ചെയ്യാനാണ്. അതിലെനിക്ക് താല്‍പ്പര്യമില്ല. ഞാന്‍ ആസ്വദിക്കാത്ത ഒന്ന് ഞാനെന്തിനാണ് ചെയ്യുന്നത്.”” ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ രേവതി പറഞ്ഞു.

എസ് കല്യാണ്‍ ഒരുക്കിയ ചിത്രമാണ് ജാക്ക്‌പോട്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട് ചിത്രത്തിന്. മന്‍സൂര്‍ അലിഖാന്‍, ആനന്ദരാജ്, രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം