സത്യത്തില്‍ ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്, പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല: അക്ഷര ഹാസൻ

സിനിമകളിലൂടെയും മറ്റും പ്രശസ്തയാണ് ശ്രുതി ഹാസന്റെ സഹോദരിയും കമൽ ഹാസന്റെ മകളുമായ അക്ഷര ഹാസൻ. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസ ജീവിതത്തെ കുറിച്ചും, താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് അക്ഷര ഹാസൻ.

താൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണെന്നും, പത്താം ക്ലാസ് പാസാവാൻ സാധിച്ചിരുന്നില്ലെന്നും അക്ഷര ഹാസൻ പറയുന്നു. പത്താം ക്ലാസ് പാസാവത്തത് കൊണ്ട് തന്നെ താനൊരു വിഡ്ഢിയാണോ എന്ന് തോന്നിയിരുന്നുവെന്നും അക്ഷര ഹാസൻ പറയുന്നു.

“ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ, ഇനി ഞാന്‍ ജോലിയ്ക്ക് പൊയ്‌ക്കോളാം എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. കൊണ്ടു പോകുമെന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതില്‍ കുഴപ്പമൊന്നുമില്ല. ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്.

വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി. ഞാനൊരു വിഡ്ഢിയാണോ എന്നും തോന്നി. അപ്പായുടെ അടുത്ത് പോയി. ശ്രമിച്ച് നോക്കി പറ്റുന്നില്ല. പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ വെറുതെയിരിക്കില്ല. പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ചു. കോളേജില്‍ പോകണം. സ്‌കൂള്‍ പൂര്‍ത്തിയാകാതെ എങ്ങനെ കോളേജില്‍ പോകുമെന്ന് അപ്പ ചോദിച്ചു. അതിനൊരു വഴിയുണ്ടെന്ന് ഞാന്‍ പറഞ്ഞു.

സിംഗപ്പൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഒരു ഡാന്‍സ് കോഴ്‌സുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാന്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കണ്ട. അവരുടെ എക്‌സാം ഉണ്ട്. അത് പാസായാല്‍ മതി. അങ്ങനെ വന്നാല്‍ എനിക്ക് കോളേജിലും പോകാന്‍ പറ്റും ഡാന്‍സറുമാകാന്‍ പറ്റും. പിന്നെ അതിനായുള്ള ശ്രമമായിരുന്നു. ട്രെയ്‌നിംഗ് നന്നായി നടന്നു. എ പ്ലസൊക്കെ കിട്ടി. ഇത് സ്‌കൂളില്‍ പഠിക്കുമ്പോഴേ നോക്കിയിരുന്നുവെങ്കില്‍ നന്നായേനെ എന്നൊക്കെ തോന്നി.

എന്നാല്‍ ആ ഡയറക്ഷനില്‍ മാറ്റം വന്നു. കാലിന് പരുക്ക് പറ്റു. ഡാന്‍സ് ചെയ്യുമ്പോള്‍ ഒരു പില്ലറിനോട് കാല്‍ പോയി അടിച്ചു. ഗുരുതരമായ പരുക്കായിരുന്നു. ഇതോടെ ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. അതോടെ എന്റെ സ്വപ്‌നം തകര്‍ന്നു. മനസാകെ തകര്‍ന്നു പോയി. അതിന് ശേഷമാണ് ബോംബെയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ജോലി ആരംഭിക്കുന്നത്. അതിനുള്ള സ്‌പേസും അവര്‍ക്ക് എനിക്ക് തന്നിട്ടുണ്ട്.

അമ്മ നാലാം വയസ് മുതല്‍ അഭിനയിക്കുകയാണ്. പാവം സ്‌കൂളില്‍ പോയിട്ടേയില്ല. അതായിരുന്നു വീട്ടിലെ സാഹചര്യം. ഫിലിം ഇന്‍ഡസ്ട്രിയായിരുന്നു അവരുടെ സ്‌കൂള്‍. എനിക്ക് പറ്റിയില്ല, നിങ്ങള്‍ക്ക് സാധിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചിലര്‍ക്ക് പഠിപ്പ് വരും. മറ്റ് ചിലര്‍ക്ക് അത് ഒത്തു വരില്ല. നിങ്ങള്‍ക്ക് എന്താണോ അനുയോജ്യമായത്, അത് കണ്ടെത്തുക. അല്ലാതെ വെറുതെ ഇരിക്കരുത് എന്നാണ് അമ്മ പറഞ്ഞത്.” എന്നായിരുന്നു ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ  അക്ഷര ഹാസൻ പറഞ്ഞത്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു