അവിവാഹിതനായി കഴിയുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഇടവേള ബാബു. വ്യക്തിപരമായ ചില കാരണങ്ങള്‍ മൂലമാണ് വിവാഹം നടക്കാതെ പോയതെന്നും വിവാഹിതനായി കാണണമെന്ന അമ്മയുടെ ആഗ്രഹം തനിക്ക് സഫലമാക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
‘മരിക്കുന്നത് വരെയും അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുകയാണല്ല എന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്നാണ്’, ഇടവേള ബാബു പറയുന്നത്.
വിവാഹമെന്ന ആഗ്രഹം മാത്രം നടന്നില്ലെങ്കിലും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നല്ലൊരു മകനായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് നടന്‍ പറഞ്ഞു മരണത്തോട് അടുത്ത് എത്താറായതോടെ ഞാന്‍ എപ്പോഴും അമ്മയുടെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. ലോക്ഡൗണ്‍ വന്നപ്പോഴാണ് കൂടെ നിന്ന് കൊണ്ട് അമ്മയുടെ അത്തരമൊരു ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞത്.
മരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാള്‍. ഞങ്ങള്‍ മക്കളും കൊച്ചു മക്കളുമൊക്കെ ചേര്‍ന്ന് ഗംഭീരമായി അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചു. കേക്ക് ഒക്കെ മുറിച്ച് ആഘോഷത്തിന് ശേഷം എല്ലാവരും ഉറങ്ങാന്‍ പോയി കിടന്നു.
പുലര്‍ച്ചെ ഒരു മണിയോടെ ടോയിലെറ്റില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് അമ്മ കട്ടിലിനരികിലായി കുഴഞ്ഞ് വീഴുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു. ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.