'ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ആന്റണിയുടെ സമ്മതം മാത്രം പോരാ, മറ്റൊരാള്‍ കൂടി യെസ് പറയണം'

ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ രണ്ട് പേരുടെ സമ്മതം ആവശ്യമാണെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫ്. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകള്‍ പലതും ഒരു മടിയുമില്ലാതെ ചെയ്ത താരമാണ് ആന്റണിയെന്നും അത് ഒരു കൊച്ചുകുട്ടിയെ പോലെ അതനുസരിക്കുന്ന മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

‘വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ പോയിരുന്നു. അന്ന് ഡ്രൈവറായിരുന്ന ആന്റണി മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അന്ന് ലാലിന്റെ ഓരോ കാര്യങ്ങളും ചെയ്തിരുന്നത് ആന്റണിയായിരുന്നു. ലാലിനെ മരുന്ന് കഴിപ്പിച്ചതും, എഴുന്നേല്‍പ്പിച്ച് ഇരുത്തിയതും, ഭക്ഷണം നല്‍കിയതുമെല്ലാം ആന്റണി ഒറ്റയ്ക്കായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അദ്ദേഹം അനുസരിച്ചു. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകള്‍ പലതും ഒരു മടിയുമില്ലാതെ ആന്റണി ചെയ്തു.’

‘അണ്ണാ ഇതൊക്കെ കണ്ടില്ലേ, ഒരു ഭാര്യ പോലും ഇതൊക്കെ ചെയ്യുമോ? എന്തൊരു സ്‌നേഹമുള്ള ആളാണ്. എന്നാണ് ലാല്‍ എന്നോട് ചോദിച്ചത്. അങ്ങനെ ഓരോ വര്‍ഷം കഴിയുന്തോറും ലാലിന് ആന്റണിയോടുള്ള വിശ്വാസവും സ്‌നേഹവും കൂടിക്കൂടി വന്നു. ലാലിന്റെ ചെറുതും വലുതുമായുള്ള ഓരോ കാര്യങ്ങളിലും ആന്റണി പെരുമ്പാവൂര്‍ ഇടപെട്ടു. അതൊക്കെ ലാലിന് ഇഷ്ടവുമായിരുന്നു.’

Read more

‘ആദ്യചിത്രം നരസിംഹം ഗംഭീര വിജയം കൈവരിച്ചതോടെ ആന്റണിയുടെ മുമ്പില്‍ പുതിയ പടവുകള്‍ തുറക്കപ്പെട്ടു. സിനിമാക്കാര്‍ക്കിടയില്‍ ആന്റണിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഫിയോക്കിന്റെ ഭാരവാഹിത്വം. ഇന്ന് ലാലിന്റെ ഓരോ കാര്യവും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും, ഓഡിറ്ററായ സനല്‍കുമാറും ചേര്‍ന്നാണ്. ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ഈ രണ്ടുപേരുടെയും സപ്പോര്‍ട്ട് കൂടിയേ തീരൂ. അവരുടെ തീരുമാനം അനുസരിച്ചേ ലാല്‍ മുന്നോട്ടു പോവുകയുള്ളൂ,’ ആലപ്പി അഷ്റഫ് പറഞ്ഞു.