കാശ് കൊടുത്ത് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു: വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ പ്രധാന കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ഒരുക്കിയ ചിത്രമായിരുന്നു ചാര്‍ലി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് 2016ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് കണ്ട തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് ദുല്‍ഖര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അ​ദ്ദേഹം സംസാരിച്ചത്.

ആ അവാര്‍ഡ് വില്‍ക്കുന്നോ, നിങ്ങള്‍ കൊടുത്തതിലും 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ട് താന്‍ തകര്‍ന്നുപോയെന്നാണ് ദുൽഖർ പറയുന്നത്. കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മറ്റൊരാൾ ഈ അവാര്‍ഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞിരുന്നു.  ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് നിനക്ക് ചിന്തിക്കാം. പക്ഷേ കിട്ടിയ അവാര്‍ഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാര്‍ഡില്‍ സന്തോഷം കണ്ടെത്താതിരിക്കരുതെന്നും പറഞ്ഞു.

ആ ചിന്ത തനിക്ക് ഇഷ്ടപ്പെട്ടെന്നും അതെനിക്ക് കുറച്ച് സമാധാനം തന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് ആണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം