ഞാന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ആ സിനിമ ഉണ്ടാകില്ലായിരുന്നു: ബാലചന്ദ്ര മേനോന്‍

താന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഏപ്രില്‍ 18 എന്ന സിനിമ ഉണ്ടാകില്ലായിരുന്നുവെന്ന് ബാലചന്ദ്ര മേനോന്‍. ഏപ്രില്‍ 18 ലെ കഥാപാത്രങ്ങളെ ശരിക്കുമുള്ള ജീവിതത്തില്‍ കണ്ടിട്ടുണ്ടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോന്‍ ഇക്കാര്യം പറഞ്ഞത്.

ബാലചന്ദ്ര മേനോന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത, അഗസ്റ്റിന്‍ പ്രകാശ് നിര്‍മ്മിച്ച് 1984ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഏപ്രില്‍ 18. ബാലചന്ദ്രമേനോന്‍, ശോഭന, അടൂര്‍ ഭാസി, ഭരത് ഗോപി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ശോഭന ആദ്യമായി അഭിനയിച്ച സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഏപ്രില്‍ 18 ഉം ആരാന്റെ മുല്ല കൊച്ചുമുല്ലയും പോലുള്ള സിനിമകള്‍ എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ല എന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍ പറഞ്ഞു. ‘ആവശ്യക്കാരുണ്ടെങ്കിലല്ലേ ദോശ പരത്താനുള്ള മാവ് അന്വേഷിക്കേണ്ടതുള്ളൂ. ഈ ചോദ്യത്തിന്റെ പിന്നിലുള്ള വികാരം നല്ല അര്‍ഥത്തില്‍ എടുത്തുകൊണ്ട് അതിനുള്ള ഉദ്യമം ഉത്സാഹപ്പെടുത്താം’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അച്ചുവേട്ടന്റെ വീട്, പ്രശ്‌നം ഗുരുതരം, കണ്ടതും കേട്ടതും, കാര്യം നിസ്സാരം, ഏപ്രില്‍ 18 എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതില്‍ ചിലത്. ശോഭന, പാര്‍വതി, ലിസി, കാര്‍ത്തിക, ഉഷ, ആനി, മണിയന്‍പിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ബാലചന്ദ്ര മേനോനാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം