സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല, അങ്ങനെ പറയുന്നത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു..; പിതാവിനെ കുറിച്ച് ഐശ്വര്യ രജനികാന്ത്

തന്റെ പിതാവിനെ സംഘിയാക്കി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ ഏറെ വിഷമം തോന്നാറുണ്ടെന്ന് ഐശ്വര്യ രജനികാന്ത്. ഐശ്വര്യയുടെ സംവിധാനത്തില്‍ എത്തുന്ന ‘ലാല്‍ സലാം’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് രജനികാന്ത് സംസാരിച്ചത്.

രജനികാന്ത് ഒരു സംഘിയായിരുന്നെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ”ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എന്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും.”

”ഈയിടെയായി ആളുകള്‍ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല.”

”ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു” എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമംയ, ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം ഫെബ്രുവരി 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

വിഷ്ണു വിശാലും വിക്രാന്തുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് സംഗീതം. ചിത്രത്തിന്റെ നേരത്തെ എത്തിയ പോസ്റ്ററുകളും അപ്‌ഡേറ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം