'ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലത്'; അങ്ങനെ തനിക്ക് നിര്‍ത്തേണ്ടി വന്നാല്‍..: മഞ്ജു വാര്യര്‍ പറയുന്നു

ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലതെന്ന് നടി മഞ്ജു വാര്യര്‍. ‘തുനിവി’ന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്. അങ്ങനെ അഭിനയം നിര്‍ത്തേണ്ടിവന്നാല്‍ ഒരുപക്ഷെ, സിനിമയില്‍ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും നടി പറഞ്ഞു.

അഭിനയത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്പോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും.

ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവശ്യം വീണ്ടും അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ ഓര്‍മപ്പെടുത്തും. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘അസുരന്‍’ എന്ന ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. അജിത്ത് ചിത്രം ‘തുനിവി’ന്റെ ട്രെയ്ലര്‍ എത്തിയപ്പോള്‍ മുതല്‍ മഞ്ജു വാര്യരുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍ സുപ്രധാന വേഷമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍