'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ

മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ഇപ്പോഴിതാ പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. വളരെ ശ്രദ്ധയോടെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതെന്ന് പറയുകയാണ് മോഹൻലാൽ. അതുപോലെ പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും മോഹൻലാൽ പറയുന്നു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായിഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പുതിയ സംവിധായകർ മറ്റൊരു രീതിയിലാണ് ചെയ്യുന്നത്. പുതിയ സംവിധായകർക്കൊപ്പം താൻ സിനിമ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ പറയുന്നു. പുതിയ ചിത്രം തുട‌രും പുതിയ സംവിധായകന്റെ സിനിമയാണ്. ആവേശത്തിന്റെ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നു. ഒരുപാട് കഥകൾ കേൾക്കുന്നുണ്ടെന്നും മോഹൻലാൽ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. തിയേറ്ററുകളില്‍ എത്തിയതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ചിത്രം ഏറ്റുവാങ്ങിയത്. ഈ വര്‍ഷമാദ്യം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്‌തത്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ നടന്റെ തോളിലാണെന്നും മോഹൻലാൽ പറയുന്നു.