'കിട്ടുന്ന കാശ് മതി ആശാനേ പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ! ഒരാളിൻ്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്'; സുകുമാരനുമായുള്ള പിണക്കത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സജിവ സാന്നിദ്ധ്യമായിരുന്നു സുകുമാരനും ബാലചന്ദ്ര മോനോനും. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ഓർമ്മ പങ്കുവെച്ച്   ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം സുകുമാരനെക്കുറിച്ച് മനസ് തുറന്നത്. താനും സുകുമാരനും ഒരിക്കൽ പിണങ്ങുകയും പിന്നെ അടുക്കുകയും ചെയ്തവരാണ്.

പണമിടപാടുകളെ കുറിച്ചുള്ള തർക്കത്തിലാണ് അന്ന് അദ്ദേഹവുമായി താൻ അകന്നത്. അദ്ദേഹത്തിൻ്റെ മുഖം നോക്കാതെയുള്ള പെരുമാറ്റം തനിക്ക് കുറച്ച് വിഷമമുണ്ടാക്കുകയായിരുന്നു. പിന്നീട് തന്റെ സിനിമകളിൽ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ക്ലബ്ബിൽ താൻ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

യാദൃച്ഛികമായിട്ട് അപ്പുറത്തെ കോട്ടേജിൽ സുകുമാരനും സംവിധായകൻ മോഹനനുമൊക്കെ ചേർന്ന് ഒരു ചെറിയ പാർട്ടി നടത്തുകയാണ്. അവരുടെ കൂടെ അന്ന് മല്ലികയുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ലെന്ന് താൻ പറ‍ഞ്ഞു. എന്നാൽ ആശാൻ എത്ര തരുമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. സുകുമാരൻ അന്ന് ഇട്ടിട്ട് പോകുമെന്ന് കരുതി താൻ പതിനായിരം രൂപയെ കൊടുക്കുകയുള്ളവെന്നും പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം എന്നാണ് അദ്ദേഹം തന്നോട് പറ‍ഞ്ഞത്. പതിനായിരം രൂപയ്ക്ക് സുകുമാരൻ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് തന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരൻ പറഞ്ഞു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഒരാളിന്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോൻ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകൻ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരൻ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ