വീട്ടില്‍ നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍, അതെന്റെ വിധി; വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സായ് കുമാര്‍

ബിന്ദുപണിക്കരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നു അവതാരകനോട് സായി കുമാര്‍ പറഞ്ഞതാണ് ചര്‍ച്ച. ബിന്ദുപണിക്കരെക്കുറിച്ചുള്ള ചോദ്യം സായികുമാറിനെ പ്രകോപിതനാക്കിയോ? എന്ന പേരില്‍ ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സായ് കുമാറിന്റെ വാക്കുകള്‍

‘. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. പറയുമ്‌ബോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം,’ സായി കുമാര്‍ പറഞ്ഞു.

‘നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും. വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ല’- സായികുമാര്‍ പറഞ്ഞു

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ