ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും: നിത്യ മേനോന്‍

നിത്യാ മേനോനും മലയാളത്തിലെ ഒരു യുവനടനും വിവാഹിതരാവാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളേക്കുറിച്ചെല്ലാം വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി നിത്യ മേനോന്‍.

ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കളയുകയാണ് നിത്യ. ക്ലബ് എഫ് എമ്മിന്റെ ക്ലബ് സ്റ്റുഡിയോയില്‍ ആര്‍.ജെ. വൈശാഖിനോടായിരുന്നു നിത്യാ മേനോന്റെ പ്രതികരണം.

എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണമെന്നും അവര്‍ പറഞ്ഞു. 19 (1) (എ) പോലുള്ള സിനിമകള്‍ ചെയ്യുമ്പോഴാണ് എന്തെങ്കിലും ജോലിയെടുത്തു എന്ന് തോന്നാറുള്ളത്. അത്തരം സിനിമകളാണ് സംതൃപ്തി തരാറുള്ളത്. വിജയ് സേതുപതിയുമൊത്ത് അധികം രംഗങ്ങളുണ്ടായിരുന്നില്ല. തിയേറ്ററില്‍ പോയി അങ്ങനെ സിനിമ കാണാത്തയാളെന്ന നിലയ്ക്ക് ഓ.ടി.ടി റിലീസ് ഒരു സൗകര്യമാണെന്നും അവര്‍ പറഞ്ഞു.

Latest Stories

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബ്രയാന്‍ ലാറയുടെ 400* എക്കാലത്തെയും ഒരു സെല്‍ഫിഷ് ഇന്നിംഗ്‌സോ?

സ്റ്റാര്‍ബക്ക്‌സ് ഇന്ത്യ വിടില്ല; നടക്കുന്നത് കുപ്രചരണങ്ങളെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

'സഹോദരനെ കൊന്നതിലെ പ്രതികാരം'; കോടതിക്ക് മുന്നിൽ യുവാവിനെ വെട്ടിക്കൊന്ന് ക്വട്ടേഷൻ സംഘം

കട്ടയ്ക്ക് നിന്ന് ഉണ്ണിയും സുരാജും; ഒരിടത്ത് എക്‌സ്ട്രീം വയലന്‍സ്, മറ്റൊരിടത്ത് ഡാര്‍ക്ക് ഹ്യൂമറിന്റെ അയ്യേരുകളി! പ്രേക്ഷക പ്രതികരണം

അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ

"ഞാൻ മെസിയോട് അന്ന് സംസാരിച്ചിരുന്നില്ല, എനിക്ക് നാണമായിരുന്നു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടത്തില്‍; ഡിഎന്‍എ ഫലം പുറത്തുവന്നതിന് പിന്നാലെ സഹപാഠി അറസ്റ്റില്‍

വിരമിച്ച രവിചന്ദ്രൻ അശ്വിന് പെൻഷൻ തുകയായി എത്ര ലഭിക്കും?

'10 ഫീല്‍ഡര്‍മാരുമായി കളിക്കേണ്ടിവന്നു, പന്ത് അടുത്തുകൂടി പോയാല്‍ പോലും അതു പിടിച്ചെടുക്കാന്‍ അവന് സാധിക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ഗുരുതര ആരോപണം