സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുകയാണ്. അടുത്തിടെ അന്തരിച്ച നടനും നിര്‍മ്മാതാവുമൊക്കെയായ മനോബാലയെ കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് ഇളയരാജയ്ക്ക് വിനയായി മാറിയിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിവാദ വീഡിയോയില്‍ ഇളയരാജ പറഞ്ഞത് ഇങ്ങനെ, മനോബാലയുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. സിനിമ മേഖലയില്‍ ഭാരതിരാജയുടെ സഹ സംവിധായകനായെത്തുന്നതിനു മുമ്പേ ആദ്ദേഹം മാധ്യമ പ്രവര്‍ത്തകനായാണ് കരിയര്‍ ആരംഭിച്ചത്. എന്റെ കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളായിരുന്നു മനോബാല.
இயக்குனரும், நடிகருமான மனோபாலா மறைவுக்கு இளையராஜா இரங்கல்..! #Manobala | #ManobalaRIP | #RIP | #Ilaiyaraaja pic.twitter.com/UfhlByrgOo
— Polimer News (@polimernews) May 3, 2023
കാര്‍ കടന്നുപോകുന്നത് കാണാന്‍ കോടമ്പാക്കം പാലത്തില്‍ കാത്തുനിന്ന സംവിധായകരില്‍ ഒരാളാണ് മനോബാല” എന്ന പ്രസ്താവനയാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചത്. അടിസ്ഥാന മര്യാദകള്‍ ഇല്ലാത്ത ഒരു വ്യക്തിയാണ് ഇളയരാജയെന്നാണ് വിമര്‍ശനം.
Read more
സംഗീതത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു മഹാന്‍ തന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍ മര്യാദയുടെ കാര്യത്തില്‍ അങ്ങനെയല്ല, നിങ്ങള്‍ സ്വയം കേന്ദ്രീകൃതവും അഹങ്കാരത്തോടെ സംസാരിക്കുന്നയാളും മാന്യതയില്ലാത്ത വ്യക്തിയുമാണെന്ന് തോന്നുന്നു എന്നൊക്കെയാണ് കമന്റുകള്‍.
ഇതാദ്യമായല്ല സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇളയരാജയുടെ ചില പ്രസ്താവനകളുടെ പേരില്‍ അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്.