പ്രസവശേഷം താൻ പോസ്റ്റ് പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഇല്ല്യാന ഡി ക്രൂസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇല്ല്യാന ഒരു ആൺകുഞ്ഞിന് ജന്മം നല്കിയത്.
പ്രസവശേഷം തനിക്ക് ഉറക്കം നഷ്ടമായെന്നും, കുടുംബം-കുട്ടി എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇല്ല്യാന പറയുന്നു. എന്നാൽ ഗർഭകാലം താൻ ആസ്വദിച്ചിരുന്നുവെന്നും ഇല്ല്യാന പറയുന്നു.
“പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്. എന്നാൽ ഞാൻ ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ട്ടപെട്ടു. പെട്ടന്നൊരു മോചനം എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. പ്രസവശേഷം ഉറക്കം നഷ്ട്ടപെട്ടു. പുതുതായി ഒന്നും ചെയ്യാതെ ആയി.
View this post on Instagram
കുടുംബം കുട്ടി എന്നത് മാത്രമായി ചിന്ത. മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനവും സന്തോഷം നൽകിയിട്ടുണ്ട്.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇല്ല്യാന പറയുന്നത്.