ഡേർട്ടി പിക്ചറിന് ശേഷം പുകവലിക്ക് അടിമപ്പെട്ടു; വെളിപ്പെടുത്തി വിദ്യ ബാലൻ

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

വിദ്യ ബാലന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡേർട്ടി പിക്ചർ’ എന്ന ചിത്രം. നിരവധി നിരൂപക പ്രശംസകളായിരുന്നു എഏ ചിത്രത്തിലെ പ്രകടനത്തിന് വിദ്യ ബാലന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ. ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്ക് ശേഷം താൻ പുകവലിക്ക് അടിമപ്പെട്ടിരുന്നു എന്നാണ് വിദ്യ ബാലൻ പറയുന്നത്. കൂടാതെ പുകയുടെ മണം തനിക്കിഷ്ടമാണെന്നും, കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് താൻ പോയി ഇരിക്കുമായിരുന്നെന്നും വിദ്യ ബാലൻ പറയുന്നു.

“സിനിമയുടെ ഷൂട്ടിം​ഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ പുകവലിക്കാറില്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ പറ്റില്ല. എനിക്ക് മടി തോന്നാൻ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാൻ ഞാൻ പണ്ടേ ആ​ഗ്രഹിച്ചിരുന്നു.

എനിക്കിത് ക്യാമറയിൽ പറയണോ എന്നറിയില്ല. പുകവലി ഞാൻ ആസ്വദിച്ചു. സി​ഗരറ്റ് ഹാനികരമല്ലെങ്കിൽ ഞാൻ സ്മോക്കറായേനെ. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് ഞാൻ ഇരിക്കുമായിരുന്നു. ഡേർട്ടി പിക്ചറിന് ശേഷം ഞാൻ അടിമപ്പെട്ടു. ദിവസം രണ്ട് മൂന്ന് സി​ഗരറ്റുകൾ ഞാൻ വലിക്കുമായിരുന്നു.” എന്നാണ് അൺഫിൽട്ടേർഡ് എന്ന അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല