Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘നടിമാരുടെ ശരീരത്തില്‍ സ്പര്‍ശിക്കും, സിനിമയിലെടുത്താല്‍ എനിക്കെന്താണ് നേട്ടമെന്ന് ചോദിക്കും’; വികാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇമ്രാന്‍ ഖാനും

, 12:37 pm

സംവിധായകന്‍ വികാസ് ബഹലിനെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ വികാസിനെതിരെ വെളിപ്പെടുത്തലുമായി നടന്‍ ഇമ്രാന്‍ ഖാനും. നടിമാരെ സ്പര്‍ശിക്കുന്നത് മുതല്‍ പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടെന്നും സിനിമയിലെടുത്താല്‍ തനിക്ക് എന്ത് പകരം കിട്ടുമെന്ന് ചോദിക്കാറുണ്ടെന്നും ഇമ്രാന്‍ വെളിപ്പെടുത്തി. ഇത് ബോളിവുഡിലെ പലര്‍ക്കും അറിയാമെങ്കിലും ഇതുവരെ അത് മൂടിവയ്ക്കപ്പെട്ടിരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ പറഞ്ഞു.

മീ ടൂ വെളിപ്പെടുത്തലുകള്‍ ബോളിവുഡിന്റെയും വാതില്‍പ്പടികള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ട്. ഹോളിവുഡില്‍ മീ ടൂ ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ കുറ്റവാളികള്‍ക്ക് മുഖം നഷ്ടപ്പെട്ടു. പക്ഷെ ബോളിവുഡില്‍ ഒന്നും സംഭവിക്കുന്നില്ല. വികാസ് ബഹലിന്റെ കാര്യങ്ങള്‍ പുറത്തറിഞ്ഞിട്ടും അദ്ദേഹം ഹൃത്വിക് റോഷനോടൊപ്പം സിനിമ ചെയ്യുകയായിരുന്നു. വികാസ് ബഹലിനെതിരെ മറ്റ് മൂന്ന് നടിമാരും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ഇമ്രാന്‍ വ്യക്തമാക്കി.

പേര് വെളിപ്പെടുത്താന്‍ തയ്യാറാകാതെ ഒരു സംവിധായകന്റെ മോശം പെരുമാറ്റവും ഇമ്രാന്‍ വെളിപ്പെടുത്തി. താന്‍ സിനിമയില്‍ എത്തിയ സമയത്ത് ഒരു സിനിമാ സംവിധായകന്‍ നായികയ്ക്ക് വേണ്ടി ഓഡീഷനില്‍ ബിക്കിനിയിലും സെക്‌സി പോസിലും ചിത്രങ്ങള്‍ എടുത്തു. ഈ ചിത്രങ്ങള്‍ സംവിധായകന്റെ ലാപ്‌ടോപിലേക്കാണ് നേരിട്ട് പോയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ കാര്യമായി ഒന്നിനും അയാള്‍ ഉപയോഗിച്ചില്ല. ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ട നടിയ്ക്ക് മറ്റൊരു മോശം പെരുമാറ്റവും അയാളില്‍ നിന്ന് ഉണ്ടായെന്നും അത് ആ നടി തന്നെ തയ്യാറെങ്കില്‍ വെളിപ്പെടുത്തട്ടേയെന്നും ഇമ്രാന്‍ പറഞ്ഞു.

Advertisement