ചെറുപ്പത്തിൽ മോശം അനുഭവങ്ങളുണ്ടായി, സിനിമയും ഉദയ പിക്ചേഴ്സും വേണ്ടെന്ന് അപ്പനോട് പറഞ്ഞു: കുഞ്ചാക്കോ ബോബൻ

ചെറുപ്പത്തിൽ തനിക്കുണ്ടായ ചില തിക്താനുഭവങ്ങൾ കാരണം സിനിമയും ഉദയ പിക്ചേഴ്സും ഇനി വേണ്ടെന്ന് അപ്പനോട് പറഞ്ഞിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ. തനിക്കുണ്ടായ അനുഭവങ്ങൾക്ക് സിനിമയാണ് കാരണം എന്ന തോന്നലിലാണ് ആണ് അങ്ങനെ പറഞ്ഞതെന്ന് താരം വ്യക്തമാക്കി.

“എന്റെ ജീവിതത്തിലെ ചില തിക്താനുഭവങ്ങൾ സിനിമ മൂലം ഉണ്ടായതാണെന്ന ഒരു തോന്നൽ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ആ സമയത്ത് സിനിമയോടുള്ള വൈരാഗ്യം മൂലമാവാം, ഉദയ ഇനി വേണ്ട, എല്ലാം കള, സിനിമയേ വേണ്ട എന്ന് അപ്പനോട് പറഞ്ഞു. പക്ഷേ സിനിമയിലേക്ക് തന്നെ ഞാൻ വന്നു. കുറച്ച് കാലം മാറി നിന്ന് വീണ്ടും തിരിച്ചുവന്നു. ഉദയ ബാനർ റിവൈവ് ചെയ്തു. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് എന്നൊരു ബാനറും കൂടെ തുടങ്ങി.” കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുട്ടിക്കാലത്ത് അറിവില്ലായ്മയുടെയും എടുത്തുചാട്ടത്തിന്റെയും പുറത്തായിരിക്കാം അന്ന് അപ്പനോട് അങ്ങനെ പറഞ്ഞതെന്നും  സിനിമ എത്രത്തോളം തന്റെ  ജീവിതത്തിന്റെ ഭാഗവും, അവിഭാജ്യ ഘടകവുമാണെന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നുണ്ടെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഉദയയെ തിരിച്ചുകൊണ്ടുവരുമ്പോൾ നല്ല സിനിമകൾ ചെയ്യണമെന്നുള്ള ഒരു ഉത്തരവാദിത്വ ബോധമുണ്ടായയിരുന്നു, അത്തരമൊരു ബോധത്തിലാണ് കുട്ടികളുടെ സിനിമയായ ‘കൊച്ചവ പൗലോയും  അയ്യപ്പ കൊയ്ലോ’യും, മഹേഷ് നാരായണന്റെ ‘അറിയിപ്പും’ പോലെയുള്ള നല്ല സിനിമകളുടെ ഭാഗമാവാൻ സാധിച്ചത്.” കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേറാ’ണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോയെ കൂടാതെ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോയ് മാത്യു ആണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍