106 വയസുള്ള സേനാപതി ആക്ഷന്‍ ചെയ്യുന്നത് എങ്ങനെ? ശങ്കറിനോട് മാധ്യമപ്രവര്‍ത്തകന്‍, മറുപടിയുമായി സംവിധായകന്‍

106 വയസുള്ള ‘സേനാപതി’ എങ്ങനെ ആക്ഷന്‍ ചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി നല്‍കി സംവിധായകന്‍ ശങ്കര്‍. 1996ല്‍ റിലീസ് ചെയ്ത ‘ഇന്ത്യന്‍’ സിനിമ വച്ച് നോക്കുകയാണെങ്കില്‍ സേനാപതിയുടെ ജനനം 1918ല്‍ ആണ്. അതായത് ഇപ്പോള്‍ പ്രായം 106. എന്നാല്‍ ഇന്ത്യന്‍ 2വിന്റെ ട്രെയ്‌ലറില്‍ സേനാപതിയുടെ അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളും കാണാം.

ഈ വയസ്സാംകാലത്ത് സേനാപതിക്ക് ഇത്രയും ആക്ഷനൊക്കെ ചെയ്യാന്‍ സാധിക്കുമോ? എന്നൊരു സംശയമാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ശങ്കറിനോട് ചോദിച്ചത്. സേനാപതിയുടെ പ്രായം ശരിവച്ച ശങ്കര്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കി.

”ചൈനയില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്റ്റര്‍ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ഗിയോണ്‍ എന്നാണ്. 120-ാം വയസിലും അദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്‌സ് പെര്‍ഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. സേനാപതിയും അങ്ങനെയൊരു മാസ്റ്റര്‍ ആണ്. മര്‍മം ആണ് അദ്ദേഹത്തിന്റെ ഏരിയ.

യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. ഏത് സ്റ്റണ്ടും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും” എന്നാണ് ശങ്കര്‍ മറുപടി നല്‍കിയത്. അതേസമയം, ഗംഭീര ആക്ഷനുകളുമായി എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വിമര്‍ശനങ്ങളും ട്രോളുകളും ലഭിക്കുന്നുണ്ട്.

കമലിന്റെ ലുക്കിന് അടക്കം ട്രോളുകള്‍ എത്തുന്നുണ്ട്. ജൂലൈ 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലും ചന്ദ്രബോസ് എന്ന യുവാവിന്റെ റോളിലുമാണ് കമല്‍ ഹാസന്‍ ഇന്ത്യനില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല