ഇന്ത്യന്‍ 3 പ്രേക്ഷകര്‍ സ്വീകരിക്കും, തിയേറ്ററില്‍ തന്നെ എത്തും.. രണ്ടാം ഭാഗത്തിന് ലഭിച്ച വിമര്‍ശനം അപ്രതീക്ഷിതം: ശങ്കര്‍

ഏറെ ഹൈപ്പോടെ തിയേറ്ററുകളില്‍ എത്തി ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണ് ‘ഇന്ത്യന്‍ 2’. 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് അതിന്റെ നേര്‍പകുതി മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. എന്നാല്‍ ചിത്രത്തിന് ലഭിച്ച നെഗറ്റീവ് പ്രതികരണങ്ങള്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണ് സംവിധായകന്‍ ശങ്കര്‍ പറയുന്നത്.

രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നാണ് ശങ്കര്‍ പറയുന്നത്. ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയതിന് പിന്നാലെ നഷ്ടം സംഭവിക്കാതിരിക്കാനായി ഇന്ത്യന്‍ 3 ഡയറക്ട് ഒ.ടി.ടി റിലീസ് ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കറിന്റെ വിശദീകരണം.

ഇന്ത്യന്‍ 3 തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ സ്വീകരിക്കും. ഇന്ത്യന്‍ 2വിന് ഇത്രയധികം വിമര്‍ശനങ്ങള്‍ താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറയുന്നത്. അതേസമയം, കടുത്ത നെഗറ്റീവ് പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ 2വിന്റെ 20 മിനുറ്റ് ദൈര്‍ഘ്യം വെട്ടി കുറച്ചിരുന്നു.

ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയേറ്ററുകളില്‍ എത്തിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ സിനിമയുടെ സീക്വല്‍ ആയാണ് ഇന്ത്യന്‍ 2 എത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Latest Stories

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍