ചുമ്മാ ഒരു ഹരത്തിന് ചെയ്തതാ, പക്ഷേ ഇപ്പൊ അഭിനയിക്കുമ്പൊ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാ; ഇന്ദ്രജിത്

നടന്‍ ഇന്ദ്രജിത്ത് നായകനായെത്തിയ പുതിയ ചിത്രമാണ് ആഹാ. വടംവലി എന്ന കായിക ഇനത്തിന്റെ കഥ പറയുന്ന ഈ സ്പോര്‍ട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിന്‍ പോള്‍ സാമുവല്‍ ആണ്. ഇപ്പോഴിതാ ആഹായില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍.

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആഹാ ചിത്രത്തില്‍ ചെറുപ്പക്കാനായും വയസനായും രണ്ട് ഗെറ്റപ്പില്‍ ഇന്ദ്രജിത് എത്തുന്നുണ്ട്. ഈ രണ്ട ഭാഗവും ഒരേ ദിവസം ചിത്രീകരിച്ചതിന്റെ വിശേഷങ്ങളാണ് താരം പറയുന്നത്.

”ആദ്യം ഈ സിനിമ രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. വയസായ ഗെറ്റപ്പ് ആദ്യം ഷൂട്ട് ചെയ്തിട്ട് പിന്നെ ശരീരഭാരം കുറച്ച് രണ്ട് മാസം ഗ്യാപ്പിട്ട് പിന്നീട് ഫ്ളാഷ്ബാക്ക് ഷൂട്ട് ചെയ്യാം എന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.

തന്റെ കൈയിലെ ടാറ്റൂവിനെക്കുറിച്ചും അഭിമുഖത്തില്‍ ഇന്ദ്രജിത് സംസാരിക്കുന്നുണ്ട്. ഭാര്യ പൂര്‍ണിമയേയും മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ഇന്ദ്രജിത് തന്റെ കൈയില്‍ ടാറ്റൂ കുത്തിയിരിക്കുന്നത്.

ഇത് കുറച്ച് കാലമായി ചെയ്തിട്ട്. മൂന്ന് നാല് വര്‍ഷമായി. ചുമ്മാ ഒരു ഹരത്തിന് വേണ്ടി ചെയ്തതാ. പക്ഷേ ഇപ്പൊ കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പൊ ഇതിന്റെ മുകളില്‍ ഫൗണ്ടേഷന്‍ ഇടുകയാണ്.

ഒരു സിമ്പോളിക് ടാറ്റു ആണ്. ഒരു ഫുള്‍മൂണ്‍ ഉണ്ട്, പൂര്‍ണിമ, സ്റ്റാര്‍സ് ഉണ്ട്, നക്ഷത്ര,” താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം