മോഹന്‍ലാലിനൊപ്പം സിനിമയില്ല; പ്രതികരിച്ച് ഇന്ദ്രജിത്ത്

ഈയടുത്ത ദിവസമാണ് മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. താരത്തിന്റെ സംവിധാന അരങ്ങേറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് ഇപ്പോള്‍.

ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി. പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്തവവുമില്ലെന്ന് താരം അറിയിച്ചു. ഒടിടി പ്ലേയോടാണ് ഇന്ദ്രജിത്ത് പ്രതികരിച്ചത്. അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

രാജസ്ഥാനിലെ ജയ്‌സല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഒരു ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത് ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ട് ആകും ചിത്രത്തിന്റെ റിലീസ്. യുകെ, ഇസ്രായേല്‍ എന്നിവടങ്ങളിലെ ഷെഡ്യൂള്‍ ചിത്രത്തിന്റേതായി ഇനി പൂര്‍ത്തിയാക്കാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം