‘എൻ്റെ ഏറ്റവും നല്ല കുറച്ച് കഥാപാത്രങ്ങള്‍ പിറന്നിരിക്കുന്നത് മുരളിയുടെ തൂലികയിലാണ്'; ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്രൈഡേ ഫിലിം ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുരളി ​ഗോപിയുമായി തനിക്കുള്ളത് ഒരു സഹോദര തുല്യ ബന്ധമാണ്.

തനിക്ക് വേണ്ടി അദ്ദേഹം നിരവധി മികച്ച കഥാപാത്രങ്ങള്‍ എഴുതിയിട്ടുണ്ട്. തന്റെ ഏറ്റവും നല്ല കുറച്ച് കഥാപാത്രങ്ങള്‍ പിറന്നിരിക്കുന്നത് മുരളി ഗോപിയുടെ തൂലികയിലാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍, ലുസിഫറിലൊക്കെ അദ്ദേഹത്തിന്റെ എഴുത്തിലൂടെ നല്ല കഥാപാത്രങ്ങള്ളെ സ്‌ക്രീനില്‍ അഭിനയിക്കാന്‍ നിക്ക് അവസരം കിട്ടിയെന്നും അദ്ദേഹം പറ‍ഞ്ഞു.

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ തനിക്ക് മുരളിയെ അറിയാമെന്നും അച്ഛന്‍ന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പണ്ട് വീട്ടില്‍ വരുമ്പോള്‍ തങ്ങള്‍ സിനിമയെ കുറിച്ചും ഭാവിയെകുറിച്ചുമൊക്കെ സംസാരിക്കാറുണ്ടായിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഇനിയും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം. തീര്‍പ്പ് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

മുമ്പ് പൃഥ്വിയും താനും ചെയ്തിട്ടുള്ള റോളുകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരിക്കും തീര്‍പ്പിലേത് എന്നും ഇന്ദ്രജിത്ത് പറഞ്ഞു. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കൂടാതെ വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ