ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ് സുരേഷ് ഗോപി, പെട്ടെന്ന് ദേഷ്യവും വിഷമവും വരും: ഇന്ദ്രന്‍സ്

മരിച്ചുപോയ തന്റെ മകള്‍ ഉറങ്ങുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ടിലാണെന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. കോടീശ്വരന്‍ പരിപാടിയിലായിരുന്നു സുരേഷ് ഗോപി ഇത് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ വാക്കുകളോട് പ്രതികരിച്ച് ഇന്ദ്രന്‍സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഉത്സവമേളം’ എന്ന സിനിമയുടെ വേളയിലാണ് സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മി മരിക്കുന്നത്. അന്ന് എടുത്തു കൊണ്ടിരുന്ന ഷോട്ടില്‍ നടന്‍ ധരിച്ചിരുന്നത് ഇന്ദ്രന്‍സ് തയ്ച്ച ഷര്‍ട്ട് ആണ്. ”ഇന്ദ്രന്‍സിനോട് പറഞ്ഞു ഷൂട്ടിംഗ് കഴിയുമ്പോള്‍ ഈ ഷര്‍ട്ട് എനിക്ക് കൊണ്ടുപോകാന്‍ തരണമെന്ന്.”

”ഞാന്‍ പോകാന്‍ നേരം ഷര്‍ട്ട് തരികയും ചെയ്തു. ഞാന്‍ എന്റെ മകളെ ഭാര്യയെ ഏല്‍പ്പിച്ച് എറണാകുളത്തേക്ക് പോകുന്ന വഴിക്ക്, പിന്നെ മകളില്ല. അവസാനമായിട്ട് കുഴമാടത്തിനടുത്ത് ചെന്ന്, പെട്ടി അടക്കുന്നതിന് മുമ്പ് ആ ഷര്‍ട്ട് ഊരി അവളുടെ മുഖം അടക്കം പുതച്ച് ആണ് അടക്കം ചെയ്തത്.”

”അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്” എന്നായിരുന്നു കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞത്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഈ വീഡിയോ ഇന്റര്‍വ്യൂവില്‍ കാണിച്ചപ്പോള്‍ കുട്ടികളെ പോലെയാണ് സുരേഷ് ഗോപി എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

”ആ സംഭവം അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചു എതാണ് നമ്മുടെ വേദന. ഒന്നാമതെ കുട്ടികളെ പോലെയാണ് അദ്ദേഹം. ശരീരം ഉണ്ടെന്നേയുള്ളു, കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരും. ദേഷ്യം വരികയും ചെയ്യുന്ന ആളാണ്” എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി