അസുഖബാധിതനെങ്കിലും 'പടവെട്ടി'ല്‍ അമ്പരപ്പിച്ചു: ഇന്ദ്രന്‍സ്

കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ ഇന്ദ്രന്‍സ്. താന്‍ വളരെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ‘പടവെട്ട്’ എന്ന സിനിമയില്‍ ഒരു സഖാവിന്റെ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നു എങ്കില്‍ പോലും ആ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

അഭിനയിച്ചു തുടങ്ങുന്നതിന് മുന്നേ ഏറെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. നാടകത്തിലൊക്കെ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ വലിയൊരു നടന്‍. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിനൊപ്പം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. ‘പടവെട്ടില്‍’ സഖാവായി ഒരുപാട് ഉച്ചത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തെ തീരെ വയ്യാത്ത അവസ്ഥയിലും അദ്ദേഹം വിസ്മയിക്കും വിധം അവതരിപ്പിച്ചു.

‘ഹോമിലെ’ അപ്പച്ചനായി ഒരു നോട്ടവും ഒരു മൂളലുമൊക്കെ മതി അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍. ഒരു ദിവസം വീട്ടിലേക്ക് വരണമെന്ന് എന്നോട് പറഞ്ഞിരുന്നു, പോകാന്‍ സാധിച്ചില്ല. അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. പോയി കാണാന്‍ പറ്റിയില്ല. വീണ്ടും ഒത്തുകൂടുന്നതിന് മുന്‍പ് അദ്ദേഹം വിട്ടുപോയി’ ഇന്ദ്രന്‍സ് പറഞ്ഞു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാപ്പാന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹോം, ഈ മ യൗ, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധ നേടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം