അവിടേക്ക് പോകുന്നത് ലാലിന് ഇഷ്ടമില്ലെന്നാണ് എല്ലാവരുടേയും വിചാരം; അതൊക്കെ കണ്ട് ഞാന്‍ ഞെട്ടി; ബറോസിനെ കുറിച്ച് ഇന്നസെന്റ്

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം കാണാന്‍ ഉദയ സ്റ്റുഡിയോയില്‍ പോയ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്. ഷൂട്ടിങ് എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെയറിയാന്‍ ഞാന്‍ ബറോസിന്റെ ലൊക്കേഷനില്‍ പോയി. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം മേക്കപ്പ് ചെയ്യുകയായിരുന്നു. ഇന്നസെന്റ് താന്‍ മാത്രേ ഇവിടെ വന്നിട്ടുള്ളു വേറെയാരും വന്നില്ല, എന്ന് ലാല്‍ എന്നെ കണ്ടപ്പാടെ പറഞ്ഞു.

ഞാന്‍ അതിനെ പറ്റി ആലോചിച്ചു. അയാള്‍ക്ക് അവിടേക്ക് എല്ലാവരും വരണമെന്ന് താല്‍പര്യമുണ്ട്. പക്ഷെ എല്ലാവരുടെയും വിചാരം അവിടേക്ക് ആരും വരുന്നതിന് അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ്. അങ്ങനെ അദ്ദേഹം എന്നെ സിനിമയുടെ ചില സംഭവങ്ങളെല്ലാം കാണിച്ചുതരാമെന്ന് പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി.

അവിടുത്തെ സെറ്റുകളെല്ലാം കാണിച്ചുതന്നു, അത് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി തരക്കേടില്ലാത്തൊരു സംഭവമാണെന്ന്. അവിടെ ക്യാമറ മാന്‍ സന്തോഷ് ശിവനും പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും അവിടെയുണ്ടായിരുന്നു. പിന്നെ കുറച്ച് സായിപ്പുമാരും മദാമമാരും ഉണ്ടായിരുന്നു

ലാല്‍ അങ്ങനെ എന്നോട് ഷൂട്ട് ചെയ്ത സീനുകളൊക്കെ കാണിച്ചുതരാമെന്ന് പറഞ്ഞു. അതൊക്കെ കാണാന്‍ വേണ്ടി ഒരു കണ്ണാടി എനിക്ക് തന്നു, ത്രീ ഡി കണ്ണാടിയായിരുന്നു. കൈ ഒക്കെ ചൂണ്ടുമ്പോള്‍ നമ്മുടെയടുത്തേക്ക് വരുന്നതുപോലെ ഒക്കെയായിരുന്നു. ഇതൊക്കെ കണ്ട് ഞാന്‍ ഞെട്ടിപോയി. ലാല്‍ ചോദിച്ചു എങ്ങനെയുണ്ടെന്ന്, വേണമെങ്കില്‍ ആ കണ്ണാടി കയ്യില്‍വെക്കാനും പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്