‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍… പ്രാര്‍ത്ഥിക്കുകയും ചെയ്തു’; എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി ഒരു കാര്യം പറയാനുണ്ടെന്ന് ഇന്നസെന്റ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തന്റെ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്. വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം എല്ലാവരും തോറ്റത് ആശ്വാസമായെന്ന് ഇന്നസെന്റ് പറയുന്നു.

എഎം ആരിഫ് എംപിയുടെ വിജയത്തെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് ഇന്നസെന്റിന്റെ കുറിപ്പ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍  തോറ്റു. പിന്നാലെ മുകളിലത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കിടന്നെങ്കിലും ഒരു ചെറുചിരി എന്റെ ചുണ്ടില്‍ തെളിഞ്ഞു. എന്നാലും  ഒറ്റക്കല്ലല്ലോയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം. ‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍ ഒരു നിശ്വാസത്തോടെ മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു’

‘ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു. എഎം ആരിഫ്. ഇയാളുംകൂടി ഒന്ന് തോറ്റിരുന്നെങ്കില്‍. എന്നായിരുന്നു അപ്പോള്‍ എന്റെ മനസില്‍. ചെറുതായി ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ ആരിഫ് ജയിച്ചു. പോട്ടെ. പക്ഷെ ബാക്കിയുള്ളവര്‍ എന്റെ കൂടെയുണ്ടല്ലോയെന്ന് ഞാന്‍ ആശ്വസിച്ചു.

പോളിംഗില്‍ പിന്നോട്ട് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരുടെ മുഖത്തേക്ക് നോക്കി. ഒന്നും പ്രശ്‌നമാക്കേണ്ട, ഇപ്പോള്‍ എണ്ണുന്നതൊന്നും നമ്മുടെ ഏരിയയല്ലായെന്നായിരുന്നു പ്രവര്‍ത്തകരുടെ മുഖഭാവം. എന്നാല്‍ തോല്‍വിയോടടുത്തപ്പോള്‍ എല്ലാവരും സ്ഥലം വിട്ടു.

തോല്‍വി ഉറച്ചാല്‍ നമ്മളെ വിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നോക്കണമെന്നും ഒരുപക്ഷെ അയാളും നിങ്ങളുടെ വഴിയിലായിരിക്കും. ഒപ്പോള്‍ ഒരു ചെറിയ മനഃസുഖം കിട്ടുമെന്നും ഇന്നസെന്റ് പറഞ്ഞു. എല്ലാം സ്ഥാനാര്‍ത്ഥികളോടുമായി എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു