സ്ത്രീവിരുദ്ധ പരാമര്‍ശം, എന്റെയും മുകേഷിന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് നാണക്കേടാണെന്ന് പിണറായി വിജയനോട് പറഞ്ഞു: ഇന്നസെന്റ്

സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവും പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. ഒരു അഭിമുഖത്തില്‍ നിന്നാണ് എല്ലാത്തിനും തുടക്കമായതെന്ന് അദ്ദേഹം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നസെന്റിന്റെ വാക്കുകള്‍

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു ചോദ്യം. പണ്ടൊക്കെ സിനിമയിലെത്തുന്ന പെണ്‍കുട്ടികളെ സംവിധായകരോ നിര്‍മ്മാതാക്കളോ ചൂഷണം ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ ഇന്ന് അതില്ല. ഇന്നാര്‍ക്കെങ്കിലും അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ അതിനെ ഫലപ്രദമായി എതിര്‍ക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞു. കോംപ്രമൈസിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭവിക്കാറുണ്ടായിരിക്കുമെന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചിരുന്നു.

പിന്നീട് ഒരിക്കല്‍ പിണറായി വിജയനെ കണ്ടപ്പോള്‍ എനിക്ക് ഒരു പരാതിയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്. ഞാന്‍ എംപിയാണ് മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ് അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ. ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു