'എവിടെ ചെന്നാലും നമ്മുക്ക് നായിക അവർ തന്നെ...'; ഇന്നസെന്റ്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺ സ്‌ക്രീൻ ജോഡികളായിരുന്നു അന്തരിച്ച നടി കെ പി എ സി ലളിതയും നടൻ ഇന്നസെന്റും. നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്ത കെ പി എ സി ലളിതയെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകഷാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലാണ് അദ്ദേഹം കെ പി എ സി ലളിതയ്ക്കെപ്പമുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചത്.

കൂടെ അഭിനയിക്കുന്ന ആൾ നന്നായാൽ മാത്രമേ നമ്മളും നന്നാവൂ എന്ന് തനിക്ക മനസിലായത് ലളിതയുടെ ഒപ്പം അഭിനയിച്ചപ്പോഴാണ്. തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിൽ ഒരുപിടി മുകളിൽ അഭിനയിക്കുന്ന സ്ത്രീയാണ് കെ പി എ സി ലളിത. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതുകൊണ്ട് തന്നെ ഏത് ലൊക്കേഷനിൽ ചെന്നാലും തന്റെ നായികയാരണന്ന് താൻ നോക്കും. പുതിയ ആരെങ്കിലും വരുമോ അതോ കെ പി എ സി ലളിത തന്നെയാണൊന്ന്.

അങ്ങനെ ഞാൻ ഒരിക്കൽ താൻ നെടുമുടി വേണുവിനോട് പറഞ്ഞു, എവിടെ ചെന്നാലും ഈ ലളിത തന്നെ നമ്മുടെ ഭാര്യ. നമ്മുടെ മനസിൽ ഉർവശിയും മഞ്ജു വാര്യരും നവ്യ നായരും ഒക്കെ ആണെങ്കിലും വരുമ്പോൾ ലളിതയാണെന്നും. അപ്പോൾ നെടുമുടി വേണു എന്നോട് പറഞ്ഞു, ഉണ്ടാവും ചിലർക്ക് ഒക്കെ ഉണ്ടാവുമെന്ന്. അത് ലളിത കേൾക്കുകയും ചെയ്തിരുന്നു. പിന്നീട് താൻ ഒരു പടത്തിന് ചെന്നപ്പോൾ അവിടെ കുറെ നടിമാർ ഉൾപ്പടെ ഉണ്ടായിരുന്നു പക്ഷെ ലളിതയെ കാണാനില്ല.

തനിക്ക് ഭാര്യ ഉണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് പറയുകയും ചെയ്തു. അപ്പോൾ മറ്റാരെങ്കിലും ആയിരിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ മറിച്ചായിരുന്നു സംഭവിച്ചത്. സീൻ തുടങ്ങാറായപ്പോൾ മുടിയൊക്കെ നരപ്പിച്ചിട്ട് ലളിത വന്നു. എന്നിട്ട് തന്നോട് പറഞ്ഞു ഞാൻ തന്നെയാണ് ഇത്തവണയും ഭാര്യയെന്ന്. അല്ലെങ്കിൽ ഇപ്പോ തനിക്ക് ആരെ വേണമെന്നാണ് ആ​ഗ്രഹം, മഞ്ജു വാര്യരോ അതോ നവ്യ നായരോയെന്നും അവർ തന്നോട് ചോദിച്ചു.

എന്നിട്ട് ഇപ്പോ തനിക്ക് നല്ല പ്രായം ഉണ്ട്.. ഞാൻ ഇനി വെല്ല ചെറുപ്പക്കാരുടെയും ഒപ്പം അഭിനയിക്കമോ എന്ന് ആലോചിച്ചു നിൽക്കുകയാണ് എന്നും ലളിത പറഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. രണ്ടു പേർ നല്ല ജോഡികൾ ആണെങ്കിൽ ആ കഥാപാത്രങ്ങൾ നന്നാവും. രസമുണ്ടാകും. അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ താനും ലളിതയും ചേർന്ന് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍