ലാലേട്ടന്‍ വരെ ഒരിക്കല്‍ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്: ഇര്‍ഷാദ് അലി

തന്റെ ലുക്കും ഗെറ്റപ്പും മാറ്റി പുത്തന്‍ മേക്കോവറില്‍ എത്തിയതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇര്‍ഷാദ് അലി. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായത്തോടെയാണ് താന്‍ മെട്രോ അര്‍ബന്‍ ലുക്കിലേക്ക് മാറിയത് എന്നാണ് ഇര്‍ഷാദ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒരു നടന്റെ ടൂള്‍ അയാളുടെ ശരീരമാണ്. അടുത്തിടെ ദുബായില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി കുറച്ചു ദിവസം താമസിച്ചിരുന്നു. അവിടത്തെ സുഖ ജീവിതവും ഭക്ഷണ രീതിയും കൂടിയായപ്പോള്‍ ശരീരം തന്റെ കൈവിട്ടു പോകുന്നതു പോലെ തോന്നി. അതു കൊണ്ടാണ് ഒന്നു ഫിറ്റ് ആകാന്‍ തീരുമാനിച്ചത്. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായവും തേടി.

ലാലേട്ടന്‍ വരെ ഒരിക്കല്‍ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മറ്റു പല പ്രമുഖ സെലിബ്രിറ്റികളും ഇതേ പോലെ ഇടയ്ക്ക് അവരുടെ ലുക്കും ഗെറ്റപ്പുമൊക്കെ മാറ്റാറില്ലേ. അതുപോലെ ഒരു എളിയ ശ്രമം നടത്തി നോക്കിയതാണ്. പിന്നെ എത്ര മെട്രോ അര്‍ബന്‍ ലുക്കിലേക്കു ശരീരം മാറിയാലും മനസു കൊണ്ട് താനൊരു നാട്ടിന്‍പുറത്തുകാരനാണ്.

പക്ഷേ അത് തന്റെ പരിമിതിയായി മറ്റുള്ളവര്‍ക്ക് തോന്നരുത്. ഈ മെയ്‌ക്കോവര്‍ മനപ്പൂര്‍വം ചെയ്തതാണ്. എല്ലായ്‌പ്പോഴും ഗ്രാമീണ വേഷങ്ങള്‍ ചെയ്യുന്നതിന്റെ മടുപ്പും നാഗരിക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമൊക്കെ ഇതിനു പിന്നിലുണ്ട്. എപ്പോഴും ഒരേ ലുക്കില്‍ തുടര്‍ന്നാല്‍ ഒരേ തരം കഥാപാത്രങ്ങളാണ് തേടി വരിക.

അഭിനയം വളരെ സീരിയസ് ആയി കാണുന്നതു കൊണ്ടു തന്നെ അതില്‍ വെറൈറ്റി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തില്‍ തനിക്ക് മെട്രോ അപ്പീലുള്ള കഥാപാത്രമാകാനും സാധിക്കും എന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സിനിമയ്ക്ക് വേണ്ടിയല്ല എന്നാണ് ഇര്‍ഷാദ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം