'അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ പറയുന്നുണ്ട്'; ഹാങ്ങോവര്‍ മാറിയിട്ടില്ലെന്ന് ഇര്‍ഷാദ്

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇര്‍ഷാദ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് “ജോ” എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഈ കഥാപാത്രത്തിന് നൂറു ശതമാനവും കടപ്പെട്ടിരിക്കുന്നത് ഷാജി അസീസ് എന്ന സംവിധായകനോടും തിരക്കഥാകൃത്ത് ഇന്ദുഗോപനോടുമാണ് എന്നാണ് ഇര്‍ഷാദ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഷാജി അസീസ് ആണ് തന്നെ “”നീ ചെയ്താല്‍ നന്നായിരിക്കും”” എന്ന് പറഞ്ഞ് സിനിമയിലേക്ക് ക്ഷണിച്ചതെന്ന് താരം പറയുന്നു.

ജൊ എന്ന കഥാപാത്രത്തെ കുറിച്ചും ഇര്‍ഷാദ് വ്യക്തമാക്കി. വളരെ കൂളായിട്ടുളള, തര്‍ക്കിക്കാനോ, മത്സരിക്കാനോ ഒന്നിനും ഇലാത്ത ലോകം കണ്ട ഒരാളാണ് ജോ. ട്രാവലറാണ്, ഹണ്ടറാണ്. അയാള്‍ കാടിന്റെ വന്യതയിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ടാകാം. അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം. അയാള്‍ക്ക് എല്ലാം നിസ്സാരമാണ്.

അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ എന്ന കഥാപാത്രം പറയുന്നുണ്ട്. ആ കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ താന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്.

അതിലെ മുഴുവന്‍ ഡയലോഗുകളും കാണാതെ ഇപ്പോഴും പറയാനാകും. അത്രയധികം എന്‍ജോയ് ചെയ്ത ഒരു കഥാപാത്രമാണ് അതെന്ന് ഇപ്പോഴും ജോയുടെ ഹാങ്ങോവറില്‍ നിന്നും വിട്ടിട്ടില്ലെന്നും അത്രമേല്‍ ഇഷ്ടമായിരുന്നു ജോയോട് എന്നുമാണ് ഇര്‍ഷാദ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം