തെന്നിന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലും സജീവമാണ് സാമന്ത. ‘സിറ്റാഡല്‍’ എന്ന വെബ് സീരിസ് ആണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. സിറ്റാഡൽ സംവിധായകൻ രാജ് നിഡിമോരുവുമായി നടി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ.
അടുത്തിടെ നടന്ന ഒരു പിക്കിൾബോൾ ടൂർണമെൻ്റിൽ രാജിനൊപ്പം നിൽക്കുന്ന സാമന്തയുടെ ചിത്രങ്ങൾ നടി പോസ്‌റ്റ് ചെയ്‌തതോടെ ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. ഈ ചിത്രം അവരുടെ ബന്ധത്തെ കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സാമന്ത റൂത്ത് പ്രഭുവിൻ്റെ അടുത്തിടെ നടന്ന ഒരു പിക്കിൾബോൾ ടൂർണമെൻ്റിലെ ഫോട്ടോകളും, രാജ് നിഡിമോരുവനൊപ്പം നിൽക്കുന്നതും ഡേറ്റിംഗ് കിംവദന്തികൾക്ക് കാരണമായി. എന്നാൽ, സാമന്തയോ രാജോ പ്രതികരിച്ചിട്ടില്ല.
ദി ഫാമിലി മാൻ, ഫാർസി, സിറ്റാഡൽ: ഹണി ബണ്ണി , ഗൺസ് & ഗുലാബ്സ് തുടങ്ങിയ പ്രൊജക്‌റ്റുകൾക്ക് പേരുകേട്ടതാണ് രാജ്, ഡികെ എന്നീ സംവിധായക ജോഡികളുടെ ഭാഗമായ രാജ് നിഡിമോരു. ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സാമന്ത റൂത്ത് പ്രഭു , ഇപ്പോൾ വരാനിരിക്കുന്ന രക്ത് ബ്രഹ്മാണ്ടിൻ്റെ പരമ്പരയ്‌ക്കായി വീണ്ടും രാജ്, ഡികെ എന്നിവരുമായി സഹകരിക്കുകയാണ്.